ആലപ്പുഴ: പരസ്യ വിമര്‍ശനങ്ങളില്‍ യു. പ്രതിഭ എം.എല്‍.എയ്‌ക്കെതിരെ സിപി എം അച്ചടക്ക നടപടിക്ക് സാധ്യത. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം ജില്ലാ കമ്മിറ്റി കൂടി നടപടിയെടുക്കും. കായംകുളം ഏരിയ കമ്മിറ്റിയുടെ ഉള്‍പ്പെടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം.
പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും തുറന്നു പറയുന്നു. വോട്ട് ചോര്‍ച്ച ഉള്‍പ്പെടെ ഗൗരവമുള്ള കാര്യങ്ങള്‍ പറയേണ്ട സമയങ്ങളില്‍ പറഞ്ഞില്ല. പാര്‍ട്ടി ഫോറത്തിന് പുറത്ത് ബോധപൂര്‍വ്വം എല്ലാം ചര്‍ച്ചയാക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് യു. പ്രതിഭയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്നത്.