പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പന്ത്രണ്ടാമത് തവണത്തുക ഈ മാസം മദ്ധ്യത്തോടെ യോഗ്യരായവരുടെ ബാങ്ക് അക്കൗണ്ടിലെത്തും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള അര്‍ഹരായ കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ മാസം 17ന് പ്രധാന മന്ത്രി നരേന്ദ്ര മോദി 16000 കോടി രൂപയുടെ ഫണ്ട് റിലീസ് നടത്തും.യോഗ്യരായവരുടെയെല്ലാം ബാങ്ക് അക്കൗണ്ടില്‍ പണം എത്തും. വര്‍ഷത്തില്‍ മൂന്ന് തവണയാണ് തുക ലഭിക്കുന്നത്. ഇതുവരെ 2.16 ലക്ഷം കോടി രൂപയാണ് രാജ്യത്തെ കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി വഴി ലഭിച്ചത്. കൊവിഡ് കാലഘട്ടത്തില്‍ 1.6 ലക്ഷം കോടി രൂപ കര്‍ഷകരിലേക്ക് നേരിട്ടെത്തിക്കഴിഞ്ഞതായി കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലയം അറിയിച്ചു.