Kerala Pranamam

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍: സുരേഷ് ഗോപി

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി. കൊച്ചിയില്‍ ലഹരി വിരുദ്ധ സംഘടനയായ സണ്‍ ഇന്ത്യ സേവ് ഔവര്‍ നേഷന്‍, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ലഹരി മരുന്ന് വിതരണം വര്‍ധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. ലഹരി മാഫിയക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.ആദ്യ ദൗത്യമായി സണ്‍ ഇന്ത്യ സേവ് ഔവര്‍ നേഷന്‍ സംഘടന ഏറ്റെടുത്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നിര്‍വഹിച്ചു. സണ്‍ ഇന്ത്യയുടെ പേരില്‍ ജില്ലാ തലങ്ങളിലും സമാന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കും.