Kerala Pranamam

റിവേഴ്‌സ് ഗിയറില്‍ കാര്‍ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക്; റീല്‍സെടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

ഔറംഗാബാദ്: സമൂഹ മാധ്യമങ്ങളിലിടാനായി റീല്‍സ് പകര്‍ത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഔറംഗാബാദിലാണ് സംഭവം. റീല്‍സ് എടുക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 23കാരി ശ്വേത സുര്‍വാസെ ആണ് മരിച്ചത്. റിവേഴ്‌സ് ഗിയറിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത മതില്‍ തകര്‍ത്ത് 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരും സാഹസിക റീലുകള്‍ക്ക് മുതിരരുതെന്ന് മഹാരാഷ്ട്ര പൊലീസ് മുന്നറിയിപ്പ് നല്‍കി.