തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ ആക്രമികള്‍ ലക്ഷ്യം വച്ചത് സഹോദരന്‍ സുരേന്ദ്രനെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സുരേന്ദ്രനെ കിട്ടാതിരുന്നതോടെ പദ്ധതി മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇന്ന രാവിലെയാണ് തലശേരി ന്യൂമാഹി പുന്നോലില്‍ സിപിഐഎം പ്രവര്‍ത്തകനായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളിയായ ഹരിദാസനെ പുലര്‍ച്ചെ ഒന്നരയോടെയാണ് അഞ്ചിലധികം പേരുള്‍പ്പെട്ട സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി -ആര്‍എസ്എസ് ആക്രമി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.ഹരിദാസന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് നിരവധി വെട്ടുകളുണ്ച്. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഹരിദാസിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊലപാതകം നടത്തിയത് അഞ്ചിലധികം പേര്‍ ഉള്‍പ്പെട്ട സംഘം ആണെന്നും കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഹരിദാസന്റെ സഹോദരന്‍ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.അതേസമയം, കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.കൊലപാതകത്തിന് പിന്നാലെ സിപിഐഎം, ബിജെപി നേതാക്കള്‍ പ്രതികരണവുമായി രംഗത്ത് വന്നു. ആര്‍എസ്എസ് ബിജെപി സംഘം കൊലക്കത്തി താഴെ വെയ്ക്കാന്‍ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും ആരോപിച്ചു.അതിനിടെ, കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലര്‍ നടത്തിയ ഭീഷണി പ്രസംഗം പുറത്ത് വന്നു. ബിജെപി കൗണ്‍സിലര്‍ കെ. ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്.എന്നാല്‍ സിപിഐഎം പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബിജെപിയുടെ വാദം.