Kerala Pranamam

ലിവര്‍പൂളിന് എതിരായ മത്സരത്തില്‍ നിന്ന് ലുകാകുവിനെ ഒഴിവാക്കി

ഇന്ന് നടക്കുന്ന ചെല്‍സി ലിവര്‍പൂള്‍ മത്സരത്തില്‍ ലുകാകു ഉണ്ടാകില്ല. അച്ചടക്ക നടപടി ആയി ലുക്കാക്കുവിനെ ചെല്‍സി ടീമില്‍ നിന്ന് ഒഴിവാക്കി.കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു അഭിമുഖത്തില്‍ ചെല്‍സിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും സമീപഭാവിയില്‍ ഇന്റര്‍ മിലാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും ലുക്കാക്കു പറഞ്ഞിരുന്നു. ഇതിനാണ് പരീശീലകന്‍ ടൂഷല്‍ ലുകാകുവിനെ ടീമില്‍ നിന്ന് പുറത്താക്കിയത്.കോവിഡ് -19 നെഗറ്റീവ് ആയി തിരിച്ചെത്തിയ ശേഷം ആസ്റ്റണ്‍ വില്ലയ്ക്കെതിരെയും ബ്രൈറ്റണെതിരെയും ലുകാകു ഗോളടിച്ചിരുന്നു. വലിയ മത്സരത്തിലെ ലുകാകുവിന്റെ അഭാവം ചെല്‍സിയെ മോശമായി ബാധിക്കും.