Kerala Pranamam

വര്‍ഷാവര്‍ഷം നീക്കിവയ്ക്കുന്നത് ലക്ഷങ്ങള്‍ എന്നിട്ടും കൊച്ചിയിലെ പ്രധാന പ്രശ്നത്തിന് പരിഹാരമില്ല, പൊറുതിമുട്ടി അമ്മമാര്‍

തോപ്പുംപടി: കൊച്ചിയില്‍ കൊതുക് ശല്യം രൂക്ഷമായിട്ടും അനങ്ങാതെ നഗരസഭ. സന്ധ്യ സമയങ്ങളില്‍ മാത്രം ഉണ്ടായിരുന്ന കൊതുക് ശല്യം ഇപ്പോള്‍ പകല്‍ സമയത്തു പോലും രൂക്ഷമായെന്ന് നാട്ടുകാര്‍.
ചെറിയ തരം കൊതുകുകളുടെ ശല്യമാണ് രൂക്ഷം. കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചി നഗരസഭയില്‍ കരാര്‍ വ്യവസ്ഥയില്‍ നിരവധി തൊഴിലാളികളെ തിരുകി കയറ്റിയിട്ടും കാനകളില്‍ മരുന്ന് തളിക്കാനോ ഫോഗിംഗ് നടത്തുവാനോ ആരും ഇല്ലാത്ത സ്ഥിതിയാണ്.രാത്രി സമയങ്ങളില്‍ കറണ്ട് പോകുന്നതോടെയാണ് കൊതുക് ശല്യം രൂക്ഷമാകുന്നത്. കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ ഉറങ്ങാതെ കാത്തിരിക്കുന്ന സ്ഥിതിയാണ് പശ്ചിമ കൊച്ചിയിലെന്ന് നാട്ടുകാര്‍ പറഞ്ഞു.വര്‍ഷാവര്‍ഷം കൊതുക് പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷങ്ങള്‍ നീക്കിവച്ചിട്ടും അത് വക മാറ്റി ചെലവഴിക്കുകയാണ്. കൊതുക് ശല്യത്തിന് പരിഹാരം കാണാത്ത പക്ഷം കൂടുതല്‍ സമരമുറകളുമായി മുന്നോട്ട് പോകും.പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ