മനില: വിമാനയാത്രയ്ക്കിടെ ഒരു കുഞ്ഞ് വിശന്നു കരയുന്നു. കുപ്പിയില്‍കരുതിയിരുന്ന പാല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിസഹായയായി ഇരിക്കുകയാണ്കുഞ്ഞിന്റെ അമ്മ. എന്തുചെയ്യും? വിമാനജീവനക്കാരി പട്രിഷ ഓര്‍ഗാനോപിന്നൊന്നും ചിന്തിച്ചില്ല.കുഞ്ഞിനെ എടുത്ത് സ്വന്തംമാറോടമര്‍ത്തി മുലയൂട്ടി.ഫിലിപ്പീന്‍സ് എയര്‍ലൈന്‍സില്‍ നടന്ന സംഭവത്തെവാനോളം പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.ഈ മാസം എട്ടിനായിരുന്നു സംഭവം. 24 വയസ്സുകാരിയായ പട്രിഷ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെഅമ്മ കൂടിയാണ ് . താന്‍അപരിചിതയായ ഒരമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയെന്ന കാര്യം പട്രിഷഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. 36,000 ത്തിലധികംതവണയാണ് പട്രിഷയുടെകുറിപ്പ് ഷെയര്‍ ചെയ്യപ്പെട്ടത്.കാബിന്‍ ക്രൂ ഇവാലുവേറ്റര്‍ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള പരീക്ഷാദിനം കൂടിയായിരുന്നുഅന്ന് പട്രീഷയക്ക്. പരീക്ഷവിജയിച്ചതായും ക്യാബിന്‍ക്രൂ ഇവാലുവേറ്ററായി സ്ഥാനക്കയറ്റം കിട്ടിയെന്നുംപട്രീഷ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.