Kerala Pranamam

വിവാഹം കഴിക്കേണ്ട, പ്രസവിക്കുകയും വേണ്ട; ശമ്പളത്തോടെ ആറ് മാസത്തെ പ്രസവാവധി

തൊഴിലാളി എന്ന നിലയില്‍ ഒരു സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും അവകാശങ്ങളുമുണ്ട്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള നിയമങ്ങളും നിലവിലുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ നടപ്പിലാക്കേണ്ടത് ഏതൊരു തൊഴില്‍ ദാതാവിന്റെയും കടമയാണ്. ഇങ്ങനെ നടന്നില്ലായെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതാണ്. പ്രത്യേകിച്ച് മെറ്റേണിറ്റി ലീവ് പോലുള്ളവ. എന്താണ് മെറ്റേണിറ്റി ലീവെന്നും ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

1എന്താണ് മെറ്റേണിറ്റി ലീവ്?
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ എടുക്കാവുന്ന അവധിയാണ് മെറ്റേണിറ്റി ലീവ്. പ്രസവം കഴിഞ്ഞാണ് പൊതുവേ ഈ അവധി നല്‍കാറുള്ളത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇത്തരത്തിലുള്ള ലീവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ലീവ് വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് മാത്രമാണോ ലഭിക്കുന്നത്, അവിവാഹിതയായ ഗര്‍ഭിണിക്ക് ലഭിക്കുമോ, കുഞ്ഞുങ്ങളെ ദത്തെടുത്താല്‍ ലീവ് ലഭിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാം.

മെറ്റേണിറ്റി ലീവുമായി ബന്ധപ്പെട്ട നിയമം
2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് ബില്ല് പ്രകാരം, മെറ്റേണിറ്റി ലീവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നേരത്തേ, പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് 12 ആഴ്ച അല്ലെങ്കില്‍ മൂന്ന് മാസം ആയിരുന്നു ലീവ് നല്‍കിയിരുന്നത്. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം, 26 ആഴ്ച അതായത് ആറ് മാസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്റെയും ശരിയായ സംരക്ഷണത്തിനും പരിചരണത്തിനും വേണ്ട അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലീവെടുക്കുന്ന സമയത്ത് സ്ത്രീകള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കണം എന്നും നിയമത്തില്‍ പറഞ്ഞിട്ടുണ്ട്.

അവിവാഹിതയായ സ്ത്രീയും മെറ്റേണിറ്റി ലീവും
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തൊഴില്‍ നിയമങ്ങള്‍ പ്രകാരം വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവില്ലാതെ മെറ്റേണിറ്റി ലീവ് നല്‍കണമെന്നാണ്. ഈ നിയമത്തിന് കീഴില്‍ വരുമ്പോള്‍ വിവാഹം ഒരു പ്രശ്നമാകുന്നില്ല. കാരണം, ഈ നിയമം ഗര്‍ഭിണികള്‍ക്കും ശിശുസംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. അതിനാല്‍, അവിവാഹിതരായ സ്ത്രീകള്‍ക്കും 26 ആഴ്ചത്തെ പ്രസവാവധി ലഭിക്കും. അവധിയെടുക്കുന്ന ആറ് മാസത്തെയും ശമ്പളം ഒരു രൂപ പോലും കുറയാതെ ഇവര്‍ക്ക് ലഭിക്കുന്നതുമാണ്.

3സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ നിയമം
നിങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലാണോ സ്വകാര്യ കമ്പനിയിലോ ജോലി ചെയ്യുന്നത് എന്നത് മെറ്റേണിറ്റി ലീവിനെ ബാധിക്കുന്ന കാര്യമല്ല. ഏത് സ്ഥാപനത്തിലെയും ജീവനക്കാരായ സ്ത്രീകള്‍ക്ക് മെറ്റേണിറ്റി ലീവ് നല്‍കണമെന്നാണ് നിയമം. പത്തോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ അവിടുത്തെ ജീവനക്കാരായ സ്ത്രീകള്‍ക്ക് മുഴുവന്‍ ശമ്പളത്തോടെ മെറ്റേണിറ്റി ലീവ് നല്‍കണം. എന്നാല്‍, പത്തില്‍ കുറവ് തൊഴിലാളികള്‍ മാത്രമേ ഉള്ളു എങ്കില്‍ ഈ ലീവ് അനുവദിക്കേണ്ട ആവശ്യം വരുന്നില്ല.
രണ്ടില്‍ കൂടുതല്‍ കുട്ടികളും നിയമങ്ങളും
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരില്‍ മെറ്റേണിറ്റി നിയമങ്ങളില്‍ വ്യത്യാസമുണ്ട്. നിങ്ങളുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവത്തിന് 26 ആഴ്ച ശമ്പളത്തോടെയുള്ള ലീവ് നല്‍കുന്നതാണ്. എന്നാല്‍, നിങ്ങളുടെ മൂന്നാമത്തെ പ്രസവമാണെങ്കില്‍ 12 ആഴ്ച മാത്രമായിരിക്കും ലീവ് നല്‍കുക.4മെറ്റേണിറ്റി ലീവും നിബന്ധനകളും

1. പ്രസവത്തിന് മുമ്പുള്ള 80 ദിവസം ഈ സ്ത്രീ ജോലി ചെയ്തിരിക്കണം. ഇങ്ങനെ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ പ്രസവാവധി ലഭിക്കുകയുള്ളു.
2. കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും പ്രസവാവധി എടുക്കാനുള്ള അവകാശമുണ്ട്.
3. വാടക ഗര്‍ഭധാരണത്തിലൂടെ സ്ത്രീ ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍, നവജാത ശിശുവിനെ അതിന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയ തീയതി മുതലുള്ള 26 ആഴ്ച വരെ ആ സ്ത്രീക്ക് പ്രസവാവധി നഷകേണ്ടതാണ്.