പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചെത്തിയായിരുന്നു അധ്യാപകന്റെ പ്രതികാര നടപടി. വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അധ്യാപകനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച ശേഷം പോലീസിന് കൈമാറി. പരിക്കേറ്റതിനെതുടര്‍ന്ന് അദ്ദേഹത്തെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അധ്യാപകനും വിദ്യാര്‍ത്ഥിനിയും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.