കേരളത്തില്‍ മുമ്പ് പൈങ്കിളി കഥകളുംനോവലുകളുംവായിച്ച്പിമ്പിരിയായി പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുണ്ടായി. യുവജനസംഘടനകള്‍അത്തരം കഥകള്‍പ്രസിദ്ധീകരിക്കുന്നഒരു പ്രത്യേക സ്ഥലത്തെ വാരികകള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ സംഭവവും ഞങ്ങള്‍ ഓര്‍ക്കുന്നു. തുടര്‍കഥകളിലെ കഥാപാത്രങ്ങളുടെ വൈകാരിക ദുഃഖങ്ങളുമായിസമരസപ്പെട്ട് ദുര്‍ലഹൃദയരായ വായനക്കാര്‍ ആത്മവിസ്മൃതി കൊള്ളുന്നത് മനസ്സിലാക്കാം.എന്നാല്‍ ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നവായനക്കാര്‍ മനഃശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു പഠനവിഷയമായിരുന്നു. ആയിടെ എറണാകുളത്തെ പിറവത്തിനടുത്ത് റെയില്‍പാളത്തിന്റെ വശത്ത് ഒരുഎരുമയുടെജഡം കാണപ്പെട്ടു. ഏതോ ട്രെയിന്‍ തട്ടി മരിച്ചതാണ്എരുമ. പിന്നീട് ആ വഴി പോയ വികൃതികളാരോ ചത്ത എരുമയുടെവായില്‍ രണ്ടു പൈങ്കിളി വാരികകള്‍ എടുത്തുവച്ചു.അതുകണ്ട ജനങ്ങള്‍ക്ക് സങ്കടത്തേക്കാള്‍ കൂടുതല്‍ ചിരിയാണ് വന്നത്. ആവാരികയിലെ വിഭവങ്ങള്‍ വായിച്ചാല്‍ എരുമയുംആത്മഹത്യചെയ്യും എന്നാണ് ക്രൂരമായ ആ ഫലിതത്തിന്റെ ധ്വനി. പൈങ്കിളിസാഹിത്യം പിന്നീട് ടെലിവിഷനില്‍ ദൃശ്യരൂപങ്ങളായി ചേക്കേറിയേപ്പാള്‍ നാട്ടില്‍ അതുമൂലമുള്ള ആത്മഹത്യകള്‍കുറഞ്ഞു. ഇപ്പോള്‍
ദുര്‍ബല സാഹിത്യം വായിച്ച് ജീവിതമവസാനിപ്പിക്കുന്നവരെക്കുറിച്ച് വിരളമായേ കേള്‍ക്കുന്നുള്ളൂ. ‘സൈക്കോചെക്കന്‍’എന്നഇന്‍സ്റ്റാഗ്രാം പേജിന്റെ ആരാധകര്‍ ജീവിതം വിഷാദഭരിതവുംജീവിക്കാന്‍ കൊള്ളാത്തതും ആണെന്ന് വിശ്വസിക്കുന്നു. ‘ഗ്ലൂമിസണ്‍ഡേ’ എന്ന ഗാനം പല ചെറുപ്പക്കാരേയും മരണത്തിലേക്ക്‌നയിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. യൂറോപ്പില്‍ അനേകം പേര്‍ഇത്ത ര ത്ത ില്‍ ജീവ െ നാട ുക്ക ിയ ിട്ട ുണ്ട് ഒര ു വൈറ സ ് ബാധ പോെ ലനമ്മുടെ നാട്ടിലെ കൗമാരപ്രായക്കാരേയും ഈ രോഗം പിടികൂടിയിരിക്കുന്നു.ഇതിനുള്ള പോംവഴി എന്ത്? സാമൂഹ്യമാധ്യമങ്ങളെനിയന്ത്രിച്ചുകൊï് കുഞ്ഞുങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിഈ രോഗത്തെ ചെറുത്തേ മതിയാകൂ.
സാഹിത്യവും സംഗീതവും മനുഷ്യനന്മയ്ക്കു വേïിയുള്ളതാണ്. ജീവിതത്തിന്റെ മേന്മ ഉയര്‍ത്തുവാനുള്ള ഉപാധികളായി വേണംകലാരൂപങ്ങളെ സ്വീകരിക്കാന്‍. സ്വയം നശിപ്പിക്കാന്‍ഉപകരിക്കുന്നപാട്ടും കലയും മനുഷ്യവിരുദ്ധമാണ്. പുതിയ മാധ്യമം അത്തരംസംഗീതത്തിന് പ്രചാരം നല്‍കുന്നത് നിയമം മൂലം തടയുകയുംവേണം. സാമൂഹ്യമാധ്യമങ്ങള്‍ സാമൂഹ്യവിരുദ്ധമാകാന്‍ പാടില്ല.
മനുഷ്യന്റെ തത്വചിന്താപരമായ പ്രശ്‌നം ആത്മഹത്യയാണെന്ന്‌സിദ്ധാന്തിച്ച എഴുത്തുകാരും ചിന്തകന്മാരും ഉണ്ട്. ആധുനികകാലത്ത് ഫ്രഞ്ചുസാഹിത്യത്തില്‍ നിന്ന് മരണോപാസനയുടെമൂര്‍ത്തികള്‍ തുറന്നുവിട്ട ആശയം ഒരു കാറ്റായി ലോകമെങ്ങുംപരന്നു. മലയാള സാഹിത്യത്തിലും അവരുടെ സ്വാധീനം അരനൂറ്റാണ്ട് മുന്‍പ് അതിശക്തമായിരുന്നു. കഥയും നോവലും എഴുതിയവര്‍ ജന്മനാ കലാകാരന്മായിരുന്നതുകൊണ്ട് ജീവിതത്തിന്റെനിഷ്ഫലതയെക്കുറിച്ച് വിഷാദം കലര്‍ന്ന വാക്കുകളില്‍അവര്‍പറഞ്ഞകാര്യങ്ങള്‍ വായനക്കാരെ സ്വാധീനിച്ചു. എന്നാല്‍ അതിന്റെ
ആരാധകരോ ഉപജ്ഞാതാക്കളോ നേരെ പോയി ആത്മഹത്യചെയ്തില്ല. ജീവിതത്തിന്റെ പരിമിതികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച പകര്‍ന്ന ആശയം സ്വീകരിക്കുകയും കൂടുതല്‍ കരുത്തോടെജനങ്ങള്‍ അതിജീവിക്കുകയും ചെയ്തു എന്നതാണ് ആധുനികസാഹിത്യത്തിന്റെ അനന്തരഫലം. ആ കാറ്റ്‌വന്നതുപോലെ പോയി.ആധുനിക എഴുത്തുകാരൊക്കെ ജീവിക്കാന്‍ പഠിച്ചവരായി. ‘ഹൃദയം പാടുന്നു’, ‘അഞ്ചര വയസ്സുള്ള കുട്ടി’, ‘തല മുണ്ഡനം ചെയ്ത ജീവിതം’ എനനിങ്ങനെയുള്ള കഥകളെഴുതിയ എം മുകുന്ദന്‍ സകലവിധ എസ്റ്റാബ്ലിഷ്‌മെന്റിനെയും എതിര്‍ത്ത കലാകാരനായിച്ചാണ് രംഗപ്രവേശം ചെയ്തത്. ഈയിടെ അദ്ദേഹം സംസ്ഥാനസര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ബഹുമാനിതനായപ്പോള്‍ അമ്പതുവര്‍ഷം മുമ്പ് മുകുന്ദനെ ആവേശപൂര്‍വം വായിച്ച ആരാധകര്‍ എന്തുവിചാരിച്ചിട്ടുണ്ടാകും.
വിപ്ലവം വീഞ്ഞുപോലെ ലഹരിപിടിപ്പിക്കുന്ന ഒരാശയമാണ്.
അല്പം സമയം കഴിയുമ്പോള്‍ ലഹരി പോകും. വീഞ്ഞില്‍ വിഷംകലര്‍ന്നാല്‍ കുടിക്കുന്നവന്‍ മരിക്കും. രുചിയോര്‍ത്ത്‌കൊതിയോടെകുടിച്ചാല്‍ മരണം സുനിശ്ചിതമായിരിക്കും.പുതിയ മാധ്യമലഹരിയുടെ സ്വാതന്ത്ര്യം വിഷം കലര്‍ന്നവീഞ്ഞാണെന്ന് കുഞ്ഞുങ്ങള്‍മറക്കരുത്.