Kerala Pranamam

വിസ്സാര്‍ഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്‌സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍ ദാതാക്കളില്‍ ഒന്നായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ‘വിസ്സാര്‍ഡ് ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അവസാന മൈല്‍ ലോജിസ്റ്റിക് സേവന ദാതാവായ സിപ്‌സാപ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കും.മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ നിലവിലുള്ള ലാസ്റ്റ് മൈല്‍ ഡെലിവറി ബിസിനസിനെയും, കമ്ബനിയുടെ ഇലക്ട്രിക് വെഹിക്കിള്‍ അടിസ്ഥാനമാക്കിയുള്ള ഡെലിവറി സേവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏറ്റെടുക്കല്‍ സഹായകരമാവും.സാങ്കേതികവിദ്യ, ഭൂമിശാസ്ത്രപരമായ കവറേജ്, പ്രവര്‍ത്തന ശേഷി എന്നിവ ത്വരിതപ്പെടുത്തുന്നതിനും ഈ ഇടപാട് വഴിയൊരുക്കും.ഹൈദരാബാദ് ആസ്ഥാനമായുള്ള വിസ്സാര്‍ഡ് നിലവില്‍ വിവിധ വിഭാഗങ്ങളിലായി പ്രതിവര്‍ഷം 60 ദശലക്ഷം പാക്കേജുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അങ്കിത് മന്ദാനിയ, അരുണ്‍ റാവു എന്നിവര്‍ ചേര്‍ന്ന സ്ഥാപിച്ച കമ്ബനി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് മടങ്ങ് വളര്‍ച്ചയാണ് നേടിയത്.