ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പോലീസ് നടത്തുന്ന വ്യാപക അറസ്റ്റിനെതിരെ എന്‍എസ്എസ്. വിശ്വാസികള്‍ക്കെതിരായ പോലീസ് നടപടി അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്ന് എന്‍എസ്എസ് പത്രക്കുറിപ്പില്‍ ആരോപിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അധാര്‍മികവും ജനാധിപത്യവിരുദ്ധവുമാണ്. റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അനുവദിക്കുന്നില്ലെന്നും എന്‍എസ്എസ് ആരോപിച്ചു. എന്‍എസ്എസ് ഇക്കാര്യത്തില്‍ നിയമപരമായും സമാധാനപരമായും പ്രതികരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പന്തളം കൊട്ടാരത്തെയും തന്ത്രി പ്രമുഖരെയും മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിച്ചു. ഇത്തരം നിലപാട് ജനാധിപത്യ സര്‍ക്കാരില്‍നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഇത് വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു. പതാകാ ദിനമായ ഒക്ടോബര്‍ 31ന് മുഴുവന്‍ കരയോഗങ്ങളിലും ക്ഷേത്രങ്ങളിലും വിളക്കു കൊളുത്തി പ്രതിഷേധിക്കുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.