Kerala Pranamam

ഷോപിയാനില്‍ ഏറ്റുമുട്ടലില്‍, രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍. സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അംഷിപോറ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം.ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ടവരുടെ പേരും ഇവര്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലെ അംഷിപോറ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഇവിടെ തെരച്ചില്‍ നടത്തിയിരുന്നു. ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. പിന്നാലെ തെരച്ചില്‍ ഏറ്റുമുട്ടലായി മാറിയെന്നും പൊലീസ് പറഞ്ഞു.