Kerala Pranamam

സംസ്ഥാന സബ്ജൂനിയര്‍ സോഫ്റ്റ് ബോള്‍ ; തൃശ്ശൂരും, മലപ്പുറവും ഫൈനലില്‍

ആലക്കോട് ( കണ്ണൂര്‍); കണ്ണൂര്‍ ആലക്കോട് മേരിമാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഗ്രൗണ്ടിലും, എന്‍.എസ്.എസ് എച്ച് എസ് എസ് ഗ്രൗണ്ടിലുമായി നടക്കുന്ന 27 മത് കേരള സംസ്ഥാന സബ്ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂരും , മലപ്പുറവും ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനല്‍ മത്സരത്തില്‍ തൃശ്ശൂര്‍ തിരുവനന്തപുരത്തെ (10-0)ത്തിനും മലപ്പുറം പാലക്കാടിനെ (7-0) പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍, കോട്ടയം, മലപ്പുറം, തിരുവനന്തപുരം ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.കോട്ടര്‍ ഫൈനലില്‍ കണ്ണൂര്‍ ആലപ്പുഴയെ ( 7-3), കോട്ടയം പാലക്കാടിനെ ( 10-2), മലപ്പുറം എറണാകുളത്തെ (10-3), തിരുവനന്തപുരം കൊല്ലത്തെ (8-3) പരാജയപ്പെടുത്തിയാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്.സെമി ഫൈനല്‍ , ഫൈനല്‍ മത്സരങ്ങള്‍ തിങ്കളാഴ്ചയും നടക്കും.