Kerala Pranamam

സംസ്ഥാന സബ്ജൂനിയര്‍ സോഫ്റ്റ് ബോള്‍ ; കണ്ണൂരും, തൃശ്ശൂരും ചാമ്പ്യന്‍മാര്‍

ആലക്കോട് ( കണ്ണൂര്‍); കണ്ണൂര്‍ ആലക്കോട് മേരിമാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഗ്രൗണ്ടിലും, എന്‍.എസ്.എസ് എച്ച് എസ് എസ് ഗ്രൗണ്ടിലുമായി നടന്ന 27 മത് കേരള സംസ്ഥാന സബ്ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂരും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂരും ജേതാക്കളായി.ഫൈനല്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ മലപ്പുറത്തെ (3-0)ത്തിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. തിരുവനന്തപുരത്തെ (7-1) പരാജയപ്പെടുത്തി കോട്ടയം മൂന്നാം സ്ഥാനം നേടി.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂര്‍ മലപ്പുറത്തെ (5-4)ന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. പാലക്കാടിനെ (10-2 )ന് പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.