Kerala Pranamam

സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്; സ്‌പോട് ബുക്കിംഗ് ഒഴിവാക്കിയേക്കും

വന്‍ തീര്‍ത്ഥാടക തിരക്ക് കണക്കിലെടുത്ത് ശബരിമല മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. 25 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. വെര്‍ച്വല്‍ ക്യൂ വഴി 54,000 പര്‍ക്ക് മാത്രമാണ് ഈ ദിവസം ദര്‍ശനം നടത്താനാവുക.മണ്ഡല പൂജ നടക്കുന്ന 26ന് 60000 പേരിലേക്കും വെര്‍ച്വല്‍ ക്യൂ ചുരുക്കി.
സ്‌പോട് ബുക്കിം?ഗ് പൂര്‍ണമായി ഒഴിവാക്കാനാണ് ആലോചനയെങ്കിലും അന്തിമ തീരുമാനം ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതായിരിക്കും. മണ്ഡല മകര വിളക്കിനോട് അനുബന്ധിച്ച് ജനുവരി 12,13,14 ദിവസങ്ങളിലും വെര്‍ച്വല്‍ ക്യൂ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. 70,000 ല്‍ നിന്നാണ് വെര്‍ച്വല്‍ ക്യൂ പരിമിതപ്പെടുത്തിയത്. ഇന്നും സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നലെ 96,000 പേര്‍ ദര്‍ശനം നടത്തി.
അതേസമയം, ശബരിമലയില്‍ അനുദിനം വര്‍ദ്ധിക്കുന്ന തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ അധിക ബാച്ച് സന്നിധാനത്ത് ചുമതലയേറ്റിട്ടുണ്ട്. നിലവില്‍ 2,400 പേരടങ്ങുന്ന പൊലീസ് സംഘമാണ് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനുപുറമേയാണ് പുതിയ ബാച്ച് എത്തുന്നത്. ഇന്നലെയും 90,000 ത്തിന് മുകളില്‍ ഭക്തര്‍ ദര്‍ശനം നടത്തി. സ്‌പോട് ബുക്കിംഗ് ഇന്നലെയും ഇരുപതിനായിരം കവിഞ്ഞു.