Kerala Pranamam

സാം മക്വീന്‍ 26-ാം വയസ്സില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു

സതാംപ്ടണ്‍ മിഡ്ഫീല്‍ഡര്‍ സാം മക്വീന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.26-ാം വയസ്സിലാണ് തീരുമാനം.26കാരനായ മക്വീന്‍ തനിക്ക് മുട്ടിനേറ്റ പരിക്കില്‍ നിന്ന് മുക്തനാവാന്‍ പറ്റാത്തത് കൊണ്ടാണ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. 2018ല്‍ ലോണില്‍ മിഡില്‍സ്‌ബ്രോക്ക് ആയി കളിക്കുമ്‌ബോള്‍ ആയിരുന്നു മക്വീന് പരിക്കേറ്റത്. താരം അവസാന മൂന്ന് വര്‍ഷമായി പരിക്ക് മാറാന്‍ ശ്രമിക്കുകയായിരുന്നു.”ഞാന്‍ വീണ്ടും ഫുട്‌ബോള്‍ കളിക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്നതിനാല്‍ ഇത് അവിശ്വസനീയമാംവിധം കഠിനമായ തീരുമാനമാണ്, പക്ഷേ എനിക്കും എന്റെ കുടുംബത്തിനും അനുയോജ്യമായത് ഞാന്‍ ചെയ്യണം,” വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സതാമ്ബ്ടണായി 29 മത്സരങ്ങള്‍ താരം കളിച്ചിരുന്നു.