സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
അതേസമയം ഇടുക്കിയിലെ തങ്കമണിയില്‍ വ്യാപാരശാലയില്‍ വന്‍ തീപിടുത്തം ഉണ്ടായി. പുലര്‍ച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ?ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 12-ല്‍പരം ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി വിവരമുണ്ട്. കല്ലുവിളപുത്തന്‍വീട്ടില്‍ ജോയിയുടെ കല്ലുവിള സ്റ്റോഴ്‌സ് എന്ന സ്ഥാപനമാണ് അഗ്‌നിക്കിരയായത്.
കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പാചകവാതക സിലണ്ടറുകള്‍ സ്റ്റോക്ക് ചെയ്തിരുന്നത് വന്‍ അഗ്‌നിബാധയ്ക്ക് കാരണമായി. ഇടുക്കിയില്‍ നിന്നുള്ള രണ്ട് അ?ഗ്‌നിരക്ഷാ സേന യൂണിറ്റെത്തി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.