കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന പെണ്‍കടുവയെമഹാരാഷ്ട്രയില്‍ വെടിവച്ചുകൊന്നു. വന്‍ സന്നാഹങ്ങളോടെ മൂന്നുമാസം നടത്തിയതിരച്ചിലിനൊടുവിലാണ്‌നരഭോജിയെന്നു കരുതുന്നഅവ്‌നിയെന്ന കടുവയെ വകവരുത്തിയത്. അതേസമയം,കടുവയെ കൊന്നതിനെതിരെപ്രകൃതിസ്‌നേഹികളുടെപ്രതിഷേധമുയര്‍ന്നു.നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ്‌നിയെ വെടിവയ്ക്കാന്‍ സുപ്രീംകോടതി സെപ്റ്റം റില്‍അനുമതി നല്‍കിയിരുന്നു.പതിനായിരത്തോളം പേരാണ് ഓണ്‍ലൈനില്‍ പരാതിനല്‍കിയിരുന്നത്. അസ്ഗര്‍അലി എന്ന ഷാര്‍പ് ഷൂട്ടര്‍അവ്‌നിയെ വെടിവച്ചു വീഴ്ത്തിയതായി പൊലീസ് അറിയിച്ചു. ബൊറാത്തി വനത്തില്‍വച്ചാണ് കടുവയെ വീഴ്ത്തിയത്. പത്തു മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുണ്ട്അവ്‌നിക്ക്.
മറ്റൊരു പെണ്‍കടുവയുടെമൂത്രവും അമേരിക്കന്‍ നിര്‍മിത സുഗന്ധദ്രവ്യവും വനത്തില്‍ തളിച്ചാണ് അവ്‌നിയെആകര്‍ഷിച്ചതെന്ന് പൊലീസ്അറിയിച്ചു. മൂന്നു മാസമായിനൂറ്റമ്പതോളം പേര്‍ നായ്ക്കളുടെയും ആനകളുടെയുംമറ്റും സഹായത്തോടെയാണു അവ്‌നിക്കായി തിരച്ചില്‍ നടത്തിയിരുന്നത്.