കാട് കാണണോ…പ്രകൃതിയുടെ സൗന്ദര്യമറിയണോ…വരൂ…ഇവിടേക്ക്.. മേഘങ്ങള്‍ ഭൂമിയെ ചുംബിക്കുന്ന പര്‍വത നിരയിലേക്ക്…പൈതല്‍ മലയിലേക്ക്…
തണുപ്പും സൗന്ദര്യവും മൂന്നാറിന്റെ കുത്തകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. കണ്ണൂരിനുമുണ്ട് മൂന്നാറിനെപ്പോലെ സുന്ദരമായൊരു ഇടം. അതാണ് പൈതല്‍ മല..
കോടമഞ്ഞു കലര്‍ന്ന തണുത്ത ഇളം കാറ്റ്… തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വയിനം ശലഭങ്ങളും കുഞ്ഞുപക്ഷികളും… പ്രകൃതി ആസ്വാദകര്‍ക്കും സാഹസിക യാത്രക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രം. പ്രകൃതിയുടെ നിറചാര്‍ത്തിനുള്ള കൈയൊപ്പേകി കാഴ്ചയുടെ വസന്തം വിരിയുന്ന പൈതല്‍മല. കണ്ണൂരിന്റെ മൂന്നാറെന്നു വേണമെങ്കില്‍ പൈതല്‍മലയെ വിശേഷിപ്പിക്കാം. ആനയുടെ രൂപം പൂണ്ടു തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍മല നിബിഡമായ കുടകു മലനിരകളുടേയും അറബിക്കടലിന്റേയും വളപട്ടണം പുഴയുടേയുമെല്ലാം മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കും. കടുത്ത വേനലിലും വറ്റാത്ത നീരുറവകള്‍, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുല്‍മേടുകള്‍, സൂര്യാസ്തമയത്തിന്റെ വര്‍ണവിസ്മയം, പൈതല്‍മല ഒരുക്കുന്ന കാഴ്ചയുടെ വിസ്മയങ്ങള്‍ ഏറെയാണ്
നനഞ്ഞ കാട്….. അത് തരുന്ന സുഖം…. അത് അനുഭവിച്ച് തന്നെ അറിയണം…. ചെറിയ ഒരു നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു….മരങ്ങള്‍ ഇല പൊഴിച്ച് വഴി മുഴുവന്‍ അലങ്കരിച്ചിരുന്നു. മരങ്ങള്‍ക്കിടയിലൂടെ കോടമഞ്ഞ് വന്നു പോകുന്നുണ്ടായിരുന്നു. നടപ്പാതക്ക് കുറുകേ ഇടക്ക് ചെറിയ നീര്‍ച്ചാലുകള്‍….
വിനോദ സഞ്ചാരികളുടെ പുതിയ പറുദീസയാണ് മനുഷ്യര്‍ കളങ്കിതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതല്‍മലയുടെ പ്രധാന ആകര്‍ഷണം ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദ്രിശ്യങ്ങളും പൈതല്‍ മലയെ കാഴ്ച്ചയുടെ നവ്യാനുഭൂതി നല്കുന്നു . ഇത് ഞങള്‍ ലുടെ വിജയകരമായ മൂന്നാം യാത്രയ്ക്കാണ് .നമ്മുക്ക് പ്രകൃതിയെ അടുത്തറിയാന്‍ പ്രകൃതിയില അലിഞ്ഞു ,, മഴ നഞ്ഞു അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട് … പ്രകൃതിയെന്താനെന്നറിയാന്‍ ഞങള്‍ക് സാദിച്ചു . . വരും തലമുറയ്ക്കായി അവശേഷിക്കുന്ന പ്രകൃതി ഭംഗിയെങ്കിലും നമുക്ക് കാത്തു സൂക്ഷിക്കാം. കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് വൈതല്‍മല അഥവാ പൈതല്‍മല. കടല്‍ നിരപ്പില്‍ നിന്ന് 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 4124 ഏക്കര്‍ പ്രദേശത്ത് വൈതല്‍മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളില്‍ ഉള്ളത്. മലയുടെ അടിവാരത്തില്‍ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളില്‍ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലായി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ കിഴക്കായി ആണ് വൈതല്‍മല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവര്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. വൈതല്‍ മലയ്ക്ക് 2 കിലോമീറ്റര്‍ വടക്കാണ് കുടക് വനങ്ങള്‍.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







