പാലക്കാട് : എന്‍ഡിഎയ്ക്ക് മികച്ച മുന്നേറ്റം. പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ശ്രീധരനു 2200 വോട്ടിന്റെ ലീഡ് . നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണുമ്‌ബോള്‍ മൂന്നിടങ്ങളില്‍ എന്‍ ഡി എയ്ക്ക് 2 ഇടങ്ങളില്‍ ലീഡ്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് സൗത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസും മുന്നേറുന്നു. മൂന്ന് മണ്ഡലങ്ങളിലും മികച്ച ലീഡ് നില തന്നെയാണുള്ളത്.
അതേസമയം, ബാലുശേരിയില്‍ യുഡിഎഫ് സ്ഥാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നില്‍. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പിന്നില്‍. 82 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മുന്നിലാണ്. പാലാ മണ്ഡലത്തില്‍ ജോസ് കെ. മാണി ലീ!ഡ് ചെയ്യുന്നുണ്ട്. അതേസമയം, യുഡിഎഫ് 58 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വര…