കോഴിക്കോട്: ( 15.09.2021) കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേര്‍ന്ന തനിക്ക് ഇവിടെ നിന്നും കിട്ടുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമെന്ന് കെ പി അനില്‍കുമാര്‍. പാര്‍ടി ഏല്‍പിക്കുന്ന ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോള്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമാണ്. ഡി സി സി പ്രസിഡന്റുമാരെ നിയന്ത്രിച്ചിരുന്ന താന്‍ ഒരു ഡി സി സി പ്രസിഡന്റ് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു. സിപിഎമില്‍ ചേര്‍ന്ന ശേഷം കോഴിക്കോട് എത്തിയ കെ പി അനില്‍കുമാറിന് ജില്ല സെക്രടറി പി മോഹനന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് വിട്ട അനില്‍കുമാര്‍ സി പി എമില്‍ എത്തിയത്. വാര്‍ത്തസമ്മേളനത്തില്‍ രാജി പ്രഖ്യാപനം നടത്തി എകെജി സെന്ററിലേക്ക് എത്തിയ കെ പി അനില്‍കുമാറിനെ മുന്‍ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…