
കൊല്ലം: മത്സ്യബന്ധനത്തിനിടയില്‍ ബോട്ടില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. കുരീപ്പുഴ, ഇരട്ടക്കട സ്വദേശി ഓമനക്കുട്ടനെ (47)യാണ് കാണാതായത്. കഴിഞ്ഞദിവസം രാത്രിയില്‍ തോപ്പില്‍കടവ് ഭാഗത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ എഡിആര്എന്ന ബോട്ടിലെ തൊഴിലാളിയാണ് ഓമനക്കുട്ടന്. എസ്. രമേശന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. പത്ത് തൊഴിലാളികളുണ്ടായിരുന്നു. സ്രാങ്കിനോടൊപ്പമിരുന്ന ഓമനക്കുട്ടന് വലയിടുന്നതിനായി മറ്റ് തൊഴിലാളികളുടെ അടുത്തേക്ക് പോകുന്നതിനിടയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. സംഭവമറിഞ്ഞ് നിരവധി ബോട്ടുകള്‍ രാത്രി തന്നെ തെരച്ചില്‍ തുടങ്ങിയിരുന്നു. കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും തെരച്ചില്‍ നടത്തിവരികയാണ്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











