വയനാട്: വയനാട് പനമരത്ത് ദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. റിട്ടയേര്‍ഡ് അധ്യാപകനായ കേശവന്‍, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ അര്‍ജുന്‍ ആണ് പിടിയിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ അര്‍ജുന്‍ വിഷം കഴിച്ചിരുന്നു. ജൂണ്‍ പത്തിനാണ് ദമ്ബതികള്‍ കൊല്ലപ്പെട്ടത്. മൂന്നു മാസമായി കേസില്‍ അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിസം ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ ഇറങ്ങിയോടിയ ഇയാള്‍ എലിവിഷം കഴിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നാട്ടുകാരായ 300 ഓളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. വൃദ്ധദമ്ബതികള്‍ മാത്രം താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊലപാതകം. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് വൈകാതെ വ്യക്തമാക്കും.
മോഷണശ്രമത്തിനിടെയാണ് കൊലയെന്ന് പോലീസ് പറയുന്നു. മുന്‍പ് മൊബൈല്‍ മോഷണക്കേസിലും പ്രതിയാണ്. ബംഗലൂരുവിലും ചെന്നൈയിലും റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന അര്‍ജുന്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…