തിരുവനന്തപുരം: ടോക്യോയില്‍ നടന്ന പാരാലിമ്പിക്‌സില്‍ മെഡല്‍ നേട്ടം കൈവരിച്ച ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ആദരമൊരുക്കി കെ.എസ്.ആര്‍.ടി.സി. ഇന്ത്യക്ക് വേണ്ടി 19 മെഡലുകള്‍ നേടിയ 17 കായിക താരങ്ങള്‍ക്കാണ് അവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വിനൈല്‍ സ്റ്റിക്കറുകള്‍ ബസില്‍ പതിപ്പിച്ച് കെ.എസ്.ആര്‍.ടി.സി സ്‌നേഹാദരം അര്‍പ്പിച്ചത്. മെഡല്‍ നേടിയ അവനി ലേഖറ (വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം), പ്രമോദ് ഭഗത്ത് (പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം) കൃഷ്ണ നാഗര്‍ (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച് 6 വിഭാഗത്തില്‍ സ്വര്‍ണം), സുമിത് ആന്റില്‍ (പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം) മനീഷ് നര്‍വാള്‍ (50 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം), ഭവിനബെന്‍ പട്ടേല്‍ (ടേബിള്‍ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തില്‍ വെള്ളി), സിംഗ്രാജ് അധാന (50 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ വെള്ളി, പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം), യോഗേഷ് കതുനിയ (പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ വെള്ളി), നിഷാദ് കുമാര്‍ (പുരുഷ ഹൈജമ്ബ് ടി 47 വിഭാഗത്തില്‍ വെള്ളി), മാരിയപ്പന്‍ തങ്കവേലു (പുരുഷന്‍മാരുടെ ഹൈജമ്ബ് ടി 63 വിഭാഗത്തില്‍ വെള്ളി), പ്രവീണ്‍ കുമാര്‍ (പുരുഷ ഹൈജമ്ബ് ടി 64 വിഭാഗത്തില്‍ വെള്ളി), ദേവേന്ദ്ര ജചാരിയ (പുരുഷ ജാവലിന്‍ എഫ് 46 വിഭാഗത്തില്‍ വെള്ളി) സുഹാസ് യതിരാജ് (പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 4 വിഭാഗത്തില്‍ വെള്ളി), ഹര്‍വിന്ദര്‍ സിങ് (പുരുഷന്‍മാരുടെ വ്യക്തിഗത റിക്കാര്‍ഡ്ര് അമ്‌ബെയ്ത്തില്‍ വെങ്കലം), ശരത് കുമാര്‍ – (പുരുഷ ഹൈജമ്ബ് ടി 63 വിഭാഗത്തില്‍ വെങ്കലം) സുന്ദര്‍ സിങ് ഗുര്‍ജാര്‍ (പുരുഷ ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ വെങ്കലം), മനോജ് സര്‍ക്കാര്‍ ( പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ എസ്.എല്‍ 3 വിഭാഗത്തില്‍ വെങ്കലം) എന്നിവരുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. നേരത്തെ ടോക്കിയോ ഒളിമ്ബിക്‌സില്‍ മെഡല്‍ നേട്ടം കൈവരിച്ച മലയാളി കായിക താരം പി.ആര്‍ ശ്രീജേഷിനും കെ.എസ്.ആര്‍.ടി.സി ആദരവ് സമര്‍പ്പിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി പുതുതായി രൂപീകരിച്ച കൊമേര്‍ഷ്യല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കായിക താരങ്ങള്‍ക്ക് ആദരവ് സമര്‍പ്പിക്കുന്ന പദ്ധതി നടപ്പാക്കിയത്. ഡിസൈന്‍ തയാറാക്കിയത് കെ.എസ്.ആര്‍.ടി സി സോഷ്യല്‍ മീഡിയ സെല്ലിലെ ഗ്രാഫിക് ഡിസൈനറായ എ.കെ. ഷിനുവാണ്. സിറ്റി ഡിപ്പോയിലെ ജീവനക്കാരനായ വി. മഹേഷ് കുമാറാണ് ബസ് അണിയിച്ചൊരുക്കിയത്. വേളിയിക്കുള്ള തിരുവനന്തപുരം സിറ്റിയിലെ ആര്‍.എന്‍.എ 492 നമ്ബര്‍ ബസിലാണ് സ്റ്റിക്കര്‍ പതിപ്പിച്ച് സര്‍വീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…