മുണ്ടക്കയം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം കിളിമാനൂര്‍ തടത്തില്‍ അരികത്ത് വീട്ടില്‍ ഉണ്ണിയെയാണ് മുണ്ടക്കയം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.ഷൈന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
ഇളങ്കാടിനുസമീപത്തെ ക്രഷര്‍ യൂനിറ്റില്‍ ജോലി ചെയ്തുവരുന്നയാളാണ് ഉണ്ണി. ജോലിക്കുശേഷം മടങ്ങുന്നതിനിടെ മുറ്റത്തുനിന്നിരുന്ന വീട്ടമ്മയോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയും പിന്നില്‍നിന്ന് കടന്നുപിടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വീട്ടമ്മയുടെ പരാതിപ്രകാരം പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് പാറക്കെട്ടിനുള്ളില്‍ കയറിയ ഇയാളെ കഠിന പ്രയത്‌നത്തിലൂടെയാണ് പിടികൂടിയത്. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനോടും രോഗിയുടെ കൂട്ടിരിപ്പുകാരിയോടും അശ്ലീലച്ചുവയില്‍ ഇയാള്‍ സംസാരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…