യുഎഇ : ശിവഗിരിയേ അപകീര്‍ത്തിപ്പെടുത്തിയ സുദര്‍ശനന്‍ എന്ന കള്ള സ്വാമി ഗുരുപ്രസാദിന്് എതിരെ പ്രതികരിക്കുന്നവേരെ കൂലി എഴുത്തുകാരെ കൊണ്ട് എഴുതിച്ചു തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും, ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നപത്ര ഓഫീസില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്ന രീതി നടക്കില്ല’എന്ന് ഈഴവ ദളിത് സേവാ സമിതിപ്രസിഡണ്ട് വര്‍ക്കല വാവ പറഞ്ഞു.കള്ള പ്രചരണങ്ങള്‍ നടത്തി ശ്രീ നാരായണീയരെ തെറ്റിദ്ധരിപ്പിക്കുന്നാ ഗുരു പ്രസാദിനെതിരെ കേന്ദ്രത്തിലും പരാതി നല്‍കിക്കഴിഞ്ഞു,
സന്യാസി ആയിരിക്കുമ്പോള്‍ 2017 ല്‍ എടുത്ത് പാസ്സ്‌പോര്‍ട്ടില്‍ പേര് സുദര്‍ശനന്‍ ജനനം 1970 സുദര്‍ശന്റെ ആധാര്‍ കാര്‍ഡില്‍ കൊടുത്തിരിക്കുന്ന പേര് സ്വാമി ഗുരുപ്രസാദ് ജനന വര്‍ഷം 1971, ഇതിനെതിരെയാണ് താന്‍ ശബ്ദമുയര്‍ത്തുന്നത്, ശ്രീനാരായണീയരില്‍തനിക്കെതിരെയും ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ കള്ള പ്രചരണം നടത്തുന്നുഗുരുപ്രസാദ്. ശിവഗിരിയിയിലെ സ്വാമിമാരെ ഒരുതരത്തിലും അപമാനപ്പെടുത്തില്ല. പെടുത്തുകയുമില്ല. എന്നാല്‍ ഗുരുപ്രസാദ് എന്ന സ്വാമിയ്ക്ക് എതിരെ നിരവധികേസ്സുകളാണ് ഉള്ളത്.
ഗുരു പ്രസാദിനെതിരെ അമേരിക്കന്‍ പോലീസില്‍ ബലാത്സംഗശ്രമ കേസ് നിലനില്‍പ്പുണ്ട്,
അതിന്റെ FIR താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നിട്ടും നമ്മുടെ ശ്രീനാരായണ സമൂഹം മനസ്സിലാക്കുന്നില്ല എന്നുള്ള ഒരു വിഷമം എനിക്കുണ്ട്എന്നും വാവ പറയുന്നു.
അമേരിക്കയില്‍ ഒരു ഗുരുമന്ദിരം എന്ന പദ്ധതി സ്വന്തം പേരില്‍ ബൈലോ ഉണ്ടാക്കി സുദര്‍ശന്‍ എന്ന ഗുരുപ്രസാദ്‌ന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു,അത് നടക്കില്ല എന്ന് അവിടത്തെ മലയാളി സംഘടനകളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടതുപ്രകാരം സ്വപ്നപദ്ധതി ഇല്ലാതായി, ശിവഗിരിയുടെ സ്വപ്നപദ്ധതി ഇല്ലാതാക്കിയ ഗുരുപ്രസാദ് ഇപ്പോഴത്തെ ഭരണപക്ഷത്ത് കയറിപ്പറ്റിയിട്ടുണ്ട്. തനിയ്‌ക്കെതരെ
ഗുരുപ്രസാദിന്റെ കൂലിയെഴുത്തുകാര്‍ കൂട്ടംകൂടി പോസ്റ്റുകള്‍ ഇട്ടു ഇല്ലാത്ത കഥകള്‍ പറഞ്ഞും ഭീഷണിപ്പെടുത്തുന്നു രീതികള്‍ ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നതാണ്,ഗുരുപ്രസാദിതിന്റെ പുതിയ നാടകം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു,
ഇതിനു വേണ്ടെന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തതായി ന്യൂസുകള്‍ പുറത്തുവരുന്നു,
നാടകത്തിന്റെ പേര്
‘ വര്‍ക്കല വാവ ശിവഗിരിയേ അപകീര്‍ത്തിപ്പെടുത്തുന്നു കൂട്ടത്തില്‍ സ്വാമിമാരെ’എന്നാണെന്നും അറിയാന്‍ കഴിഞ്ഞു.
ഈഴവ ദളിത് സേവാസമിതിയുടെ അംഗങ്ങള്‍ ശിവഗിരിയിലെ ആലിന്റെ മൂട്ടില്‍ പോസ്റ്റര്‍ പിടിച്ച് ജയിച്ചുവന്ന 11 പേരില്‍ 10 പേര്‍ക്കും ആശംസകള്‍ അറിയിച്ചു സംഘടനാ ചെയര്‍മാന്‍ ആര്‍ രാമന്‍കുട്ടി പ്രകടനം ഉദ്ഘാടനം ചെയ്തത് വലിയ വാര്‍ത്തയായത് എല്ലാവരും അറിഞ്ഞതാണ്.
താനുംതന്റെ സംഘടനയും ഒരിക്കലും എന്റെ പ്രസ്ഥാനമായ ശിവഗിരിയും സ്വാമി മാരെയും അപകീര്‍ത്തിപ്പെടുത്തില്ല, അങ്ങനെ ആരു ശ്രമിച്ചാലും അത് ഞങ്ങള്‍ അനുവദിക്കില്ല, ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട സച്ചിദാനന്ദ സ്വാമികള്‍ തന്റെ ആത്മ ഗുരുവാണ് അദ്ദേഹവുമായി സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സംസാരിച്ചിരുന്നുഎന്നും വര്‍ക്കലവാവ പറഞ്ഞു. ഇപ്പോഴത്തെ ബോര്‍ഡ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ ഗുരു പ്രസാദിന്റെ പിന്തുണയോടെ കൂടിയാണ് ഭരണ സമിതി രൂപീകരിച്ചത്,
ആ ഭരണസമിതിയില്‍ ഗുരു പ്രസാദിനെതിരെ തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ 19 തിയതി പത്തര മണിക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍ ഈഴവ ദളിത് സേവാസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഈ ധര്‍ണ്ണയോട് കൂടി എല്ലാ ശ്രീനാരായണീയരും ഈ കള്ളസ്വാമിയുടെ കപടമുഖം തിരിച്ചറിയുമെന്നകാര്യം ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…