
പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന് പറയുന്ന സാധനങ്ങള്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മലയാളം.ഇവിടെ സറ്റയര്‍ ആയിട്ടല്ല ഒരു പൊളിറ്റിക്കല്‍ മൂവി എന്ന രീതിയിലാണ് ‘എല്ലാം ശരിയാവും’ എന്ന ചിത്രം ഒരുങ്ങുന്നത്. ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം ചില സിനിമകള്‍ എടുത്ത സംവിധായകന് ജിജു ജേക്കബ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയുമായാണ് ഇക്കറി എത്തിയിരിക്കുന്നത്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് രാശിയായി മാറിയ എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ് സിനിമയുടെ പേര്. ഇടതുമുന്നണിയെ ആ സ്ലോഗന് വിജയത്തിലെത്തിച്ചെങ്കിലും തിയേറ്ററില്‍ കാര്യമായി പ്രേക്ഷകരെ എത്തിക്കാന്‍ ആ പേരിനു സാധിക്കുന്നില്ല. ആകെ മൊത്തം നോക്കുമ്ബോള്‍ സിനിമയുടെ എല്ലാം അത്ര ശരിയായിട്ടുമില്ല. കണ്ടിരിക്കാവുന്ന സാധാരണ സംഭവങ്ങള്‍ നിറഞ്ഞ ഒരു സിനിമ എന്നതിന് അപ്പുറത്തേക്ക് വെള്ളിമൂങ്ങയെപ്പോയെ ഒരു മുഴുനീള ചിരി സമ്മാനിക്കാന്‍ ഈ ചിത്രത്തിന് ആവുന്നില്ല.ഹോം വര്‍ക്കില്ലാതെ തിരക്കഥ എംഎല്‍എയാകാനും മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനുമൊക്കെ കുപ്പായം തുന്നി കാത്തിരിക്കുന്ന നേതാക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ട്. അങ്ങനെ മുഖ്യമന്ത്രിക്കുപ്പായം തുന്നിക്കൊണ്ടിരിക്കുന്ന തയ്യല്ക്കാരനില്നിന്നാണ് സിനിമ തുടങ്ങുന്നത്. (പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ലാത്ത, രണ്ടോ മൂന്നോ സീനില്‍ വന്നുപോകുന്ന ഈ തയ്യല്‍ക്കാരനെ അവതരിപ്പിക്കുന്നത് പ്രതിഭാധനനായ ഇന്ദ്രനന്സാണ്). ആ കുപ്പായം ഇടാന്‍ കാത്തിരിക്കുന്ന യു.പി.എഫ് കെ.സി. ചാക്കോ സാറിന് (സിദ്ദിഖ്) അത് ഉപകരിക്കുന്നില്ല. തെരഞ്ഞെടുപ്പു ഫലമറിഞ്ഞു, മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചു കാത്തിരുന്ന ആ രാത്രിയിലാണ് ചാക്കോസാറിന്റെ മകള്‍ ആന്‍സി (രജിഷ് വിജയന്) എതിര് മുന്നണിയിലെ നേതാവ് വിനീതിനോടൊപ്പം ഒളിച്ചോടിപ്പോകുന്നത്. ആ സംഭവം ചാക്കോ സാറിന്റെ രാഷ്ട്രീയ ജീവിതം തന്നെ മാറ്റി മറിക്കുകയാണ്.ആന്‍സിയുടെ ഒളിച്ചോട്ടം ചാക്കോ സാറിനോടുള്ള പ്രതികാരം കൂടിയാണ്. അധികാരക്കൊതി മൂത്ത ഒരു രാഷ്ട്രീയ നേതാവ് കുടുംബത്തില്‍നിന്നു എത്രമാത്രം അകലെയാണ് ജീവിക്കുന്നതെന്ന് പറയാനാണ് ജിബു ജേക്കബ് ശ്രമിക്കുന്നത്. ആ ഗുണപാഠം പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുമ്ബോള്‍ സിനിമ വല്ലാതെ അരാഷ്ട്രീയമായിപ്പോകുന്നില്ലേ എന്നു പ്രേക്ഷകനു സംശയം തോന്നാം.മധ്യകേരളത്തിലെ പ്രമുഖ നേതാവിന്റെ ഛായ തോന്നിക്കുന്ന വിധത്തിലാണ് കേരള കോണ്‍ഗ്രസ് നേതാവായ ചാക്കോസാറിനെ തിരക്കഥാകൃത്ത് അവതരിപ്പിക്കുന്നത്. തന്റെ അടുത്ത ചുവടെന്തെന്ന് ഏറ്റവും അടുത്ത അനുയായികള്‍ക്കു പോലും ഊഹിക്കാന്‍ കഴിയാത്ത വിധമാണ് ചാക്കോയുടെ രീതികള്‍. ഈ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദീഖിന്റെ പെര്‍ഫോമന്‍സാണ് ചിത്രത്തില്‍ ഏറ്റവും ശരിയായത്. ക്ലൈമാക്സിലെ ചാക്കോസാറിന്റെ വിടവാങ്ങല്‍ പ്രസംഗം പക്ഷേ, സന്ദേശം, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലെ സെന്റിമെന്റല്‍ സീനുകളുടെ ആവര്‍ത്തനം പോലെ തോന്നി.പഴക്കം രുചിക്കുന്ന സിനിമ കേരളത്തെ നടുക്കിയ കെവിന് വധമൊക്കെ ആവിഷ്കരിക്കാന്‍ തിരക്കഥാകൃത്ത് ശ്രമിക്കുന്നുണ്ടെങ്കിലും അത്രയ്ക്ക് അങ്ങ് ശരിയാകുന്നില്ല. യു.പി.എഫിനെ യു.ഡി.എഫിനോട് സമരസപ്പെടുത്തി ട്രോളാന്‍ ശ്രമിക്കുമ്ബോഴും നല്ല രാഷ്ട്രീയക്കാരായി ഇടതുപക്ഷത്തെ അവതരിപ്പിക്കുന്നുണ്ട്. അപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയത്തിലേക്കു നയിക്കുന്ന നേതാക്കള്‍ക്കുള്ള രാഷ്ട്രീയ ഉപദേശങ്ങളുണ്ട്. ഒരു സംഭവം നടന്നാല്‍ തൊട്ടുപിന്നാലെ അത്യഗ്രന്‍ ട്രോളുകള്‍ പിറക്കുന്ന ഇക്കാലത്ത് ഇത്തരം സിനിമകള്‍ എടുക്കുമ്ബോള്‍ തിരക്കഥാകൃത്തുക്കള്‍ നല്ല ഹോം വര്‍ക്ക് ചെയ്യേണ്ടതുണ്ട്. അത് ചെയ്യാത്തതുകൊണ്ടാണ്, പാര്‍ട്ടി എംഎല്‍എയുടെ സ്ത്രീ പീഡനം പോലുള്ള കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാനുള്ള ശ്രമം പാളിപ്പോകുന്നത്.5കൊല്ലം കൂടുമ്ബോള്‍ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവുക എന്നത് തകര്‍ക്കാനാവാത്ത ഒരു ആചാരമാണ് എന്ന് വിശ്വസിച്ചുവശായി തയ്യാര്‍ ചെയ്ത സ്ക്രിപ്റ്റ് ആണ് ഈ ചിത്രത്തിന്റെത് എന്ന് തോന്നിപ്പോവും. ചുരുങ്ങിയത് മാര്‍ച്ച് മാസത്തിന് മുന്‍പ് റിലീസ് ചെയ്തിരുന്നു എങ്കില്‍ ചുരുങ്ങിയ പക്ഷം കുറച്ച് കോണ്‍ഗ്രസ് കാര്‍ക്കെങ്കിലും രോമാഞ്ചമേകിയേനെ സിനിമ.സിനിമയെ സിനിമയായി കണ്ടാല്‍ പോരേ എന്ന് ചോദിച്ചാല്‍, എല്‍ഡിഎഫും യുഡിഎഫും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഐ എമ്മും കൊടികളും പഴയസംഭവങ്ങളും നേതാക്കളും മണ്ഡലങ്ങളും ഒക്കെ ഇച്ചിരിമാത്രം അക്ഷരവ്യത്യാസത്തില്‍ സ്ക്രീനില്‍ വരുമ്ബോള്‍ ആണ് യാഥാര്‍ഥ്യം ഈ സിനിമയുടെ പിന്നണിക്കാരെ പരിഹാസ്യരാക്കുന്നത്.പറവൂര്‍ എംഎല്‍എ. വി ഒ സതീശന് എന്ന കഥാപാത്രമായി ഇത്തിരി നേരം സ്ക്രീനില്‍ വരുന്ന റിയല്‍ ലൈഫ് നേതാവിന് മാത്രം കോള്മയിര് കൊള്ളാനുള്ള അവസരം സിനിമ ഒരുക്കുന്നുണ്ട്..ക്ലീഷേ പ്രണയ രംഗങ്ങള്‍ സത്യന് അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകെട്ടിന്റെ സന്ദേശം അടക്കമുള്ള സിനിമകളെ മറികടക്കാന്‍ പറ്റുന്നില്ല എന്നതാണ് എല്ലാം ശരിയാകും എന്ന സിനിമയുടെ ഏറ്റവും വലിയ പരാജയം. ഇടതു വലതു രാഷ്ട്രീയക്കാരെ ട്രോളാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഏശാതെ പോകുന്നു. അതുകൊണ്ടു തന്നെ ജിബു ജേക്കബിന്റെ തന്നെ വെള്ളിമൂങ്ങയിലേതു പോലെ നര്‍മം ഈ ചിത്രത്തില്‍ അത്ര ശരിയാകുന്നില്ല.നാഴികയ്ക്ക് നാല്‍പ്പത് വട്ടം തന്റെ ജീവിതം മകള്‍ക്കായി ഉഴിഞ്ഞു വെച്ചിരിക്കുകയാണെന്ന് പറയാറുള്ള ചാക്കോ യഥാര്‍ത്ഥത്തില്‍ മകളുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങി കൊടുക്കുന്നുവെന്ന വ്യാജേന സത്യത്തില്‍ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് മാത്രമാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍, കാലാകാലങ്ങളായി അനുഷ്ഠിച്ചു വരുന്ന രാഷ്ട്രീയ വൈരികള്‍ക്കല്ല ,എക്കാലവും നിലനില്‍ക്കുന്ന കുടുംബ ബന്ധത്തിനാണ് വിലയെന്ന് മനസ്സിലാക്കുന്ന ചാക്കോയിലെ മാറ്റങ്ങളാണ് കഥയെ മറുകരയ്ക്ക് എത്തിക്കുന്നത്.കുടുംബത്തിന്റെ താളം നിലനിര്‍ത്തണമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നു പറയാന്‍ ശ്രമിക്കുന്നത് ഈ സിനിമയുടെ പൊളിറ്റിക്കല്‍ കറക്ടനസ്സിനെ ബാധിക്കുന്നുണ്ട്. സച്ചിന് 41-ാം വയസ്സില്‍ വിരമിച്ചു. ഉസൈന്‍ ബോള്‍ട്ട് 31-ാം വയസ്സില്‍ വിരമിച്ചു. രാഷ്ട്രീയക്കാരന് 70 വയസ്സിലെങ്കിലും വിരമിക്കേണ്ട എന്ന സന്ദേശം ഈ ചിത്രം ഉയര്‍ത്തുന്നുണ്ട്. അനുരാഗ കരിക്കിന് വെള്ളത്തിനു ശേഷം ആസിഫ് അലിയും രജിഷയും ഒന്നിക്കുന്ന ചിത്രമാണ്.പക്ഷേ, ആന്‍സിയുടേയും വിനീതിന്റെയും പ്രണയ രംഗങ്ങള്‍ പലപ്പോഴും വല്ലാതെ പൈങ്കിളിയായിപ്പോയി. ക്ലീഷേ സീനുകളും ഡയലോഗുകളും തിരക്കഥാകൃത്തിന്റെ വലിയ പാളിച്ചയായി അനുഭവപ്പെടും. ഭര്‍ത്താവു കൂട്ടിക്കൊണ്ടു വരാന്‍ വൈകുമ്ബോള്‍ വാശി പിടിച്ച് ഒന്നൊന്നര മണിക്കൂര്‍ മഴയത്തു കുത്തിയിരിക്കുന്ന കോളോജ് അദ്ധ്യാപികയായ ഭാര്യയെ ഏതു കാലത്തു നിന്നാകും തിരക്കഥാകൃത്ത് കണ്ടെത്തിയിട്ടുണ്ടാകുക! കോളേജ് അദ്ധ്യാപിമാകര്ക്കൊക്കെ മാനക്കേടായിപ്പോയി ആ സീന്‍.സ്റ്റീഫന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ നമ്മൂടെ സംഗീത സംവിധായകന് ഔസേപ്പച്ചന് ഗംഭീരമാക്കാന്‍ ശ്രമിച്ചെങ്കിലും പശ്ചാത്തല സംഗീതം പലപ്പോഴും അത്രയും ഗംഭീരമായില്ല.വാല്‍ക്കഷ്ണം: ഒരു ചക്കവീണ് മുയലുചത്തുവെന്ന് കരുതി എപ്പോഴും ആ പരിപാടി നടപ്പില്ലെന്ന് ഈ അനുഭവം ജിബു ജേക്കബിനെ ഓര്‍മ്മിപ്പിക്കുന്നു. വെള്ളിമൂങ്ങയുടെ വിജയം ആ പടത്തിന്റെ ക്വാളിറ്റി കൊണ്ട് ഉണ്ടായതാണ്. എന്നുവെച്ച് ഇടക്കിടെ പൊളിറ്റിക്കല്‍ കഥകള്‍ ഉണ്ടാക്കിയാല്‍ അത് ക്ലിക്ക് ആവണമെന്ന് യാതൊരു നിബന്ധവുമില്ല.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












