റാന്നി : കടുവകളുടെ കണക്കെടുപ്പ് ഇത്തവണ പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്താകെ മൂവായിരത്തിലധികം കടുവകളുണ്ടാകുമെന്ന് നി?ഗമനം. 2018ലെ സര്‍വ്വേയില്‍ ഇന്ത്യയില്‍ 2,967 കടുവകള്‍ ഉണ്ടെന്നായിരുന്നു ഔദ്യോഗിക കണ്ടെത്തല്‍ . നാല് വര്‍ഷത്തിനു ശേഷം വീണ്ടും കടുവകളുടെ സെന്‍സസ് ആരംഭിച്ചു. എട്ടു ദിവസം നീളുന്ന കണക്കെടുപ്പ് ഡിസംബര്‍ നാലിന് അവസാനിക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് പെരിയാര്‍ കടുവാസങ്കേതം, റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ച് എന്നിവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു.ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നാലു ഘട്ടങ്ങളായാണ് കണക്കെടുപ്പ് . ആദ്യം കടുവകളുടെ സഞ്ചാരപഥം കണ്ടെത്തി ക്യാമറകള്‍ സ്ഥാപിക്കും. ക്യാമറകള്‍ക്ക് മുന്നിലൂടെ മൃഗങ്ങള്‍ പോകുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്യും . ചിത്രങ്ങള്‍ ശാസ്ത്രീയ നിരീക്ഷണത്തിന് വിധേയമാക്കിയാകും ഒന്നാംഘട്ടം പൂര്‍ത്തിയാക്കുക. ഓരോ വന്യജീവി സങ്കേതത്തെയും പലതായി തിരിച്ച് കടുവകളുടെയും ഇതര ജീവികളുടെയും എണ്ണവും രേഖപ്പെടുത്തുന്നതാണ് അടുത്ത നടപടി. കടുവകള്‍ നിലത്തും മരത്തിലും സൃഷ്ടിക്കുന്ന പാടുകളും കണ്ടെത്തും. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍, ചാലക്കുടി വരെയുള്ള കണക്കെടുപ്പ് പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനും ചാലക്കുടി മുതല്‍ കാസര്‍ഗോഡ് വരെ പറമ്പിക്കുളം വന്യജീവി സങ്കേതത്തിനുമാണ് കണക്കെടുപ്പ് ചുമതല. 2018 ല്‍ ക്യാമറട്രാക്ക് ഉപയോഗിച്ച് ശാസ്ത്രീയമായി നടത്തിയ കണക്ക് ഗിന്നസ് റെക്കോര്‍ഡ് നേടി. അന്ന് 76 ,651 ചിത്രങ്ങള്‍ ലഭിച്ചു. ഇതില്‍ നിന്ന് സൂക്ഷ്മ പരിശോധന നടത്തിയാണ് കടുവകളുടെ എണ്ണം 2663 ആണെന്ന് കണ്ടെത്തിയത് .കടുവകളുടെ പുറത്തെ വരകളുടെ വ്യത്യാസവും മറ്റ് പ്രത്യേകതകളും പരിശോധിച്ചാണ് ഇത്രയും ചിത്രങ്ങളില്‍ നിന്ന് എത്ര എണ്ണമാണെന്ന് കണ്ടെത്തിയത്. മറ്റു സംവിധാനത്തിലൂടെയും എണ്ണം തിട്ടപ്പെടുത്തിയാണ് 2,967 എന്ന് തിട്ടപ്പെടുത്തിയത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…













