തിരൂര്‍ : ഭാരതപ്പുഴയോരത്തുനിന്ന് വീണ്ടും യൂറോപ്യന്‍ ദേശാടനപക്ഷിയെ കണ്ടെത്തി. ശീതകാലത്ത് വടക്കേ ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് അതിഥിയായി എത്തുന്ന സ്പാനിഷ് സ്പാരോയെ ആദ്യമായാണ് കേരളത്തില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ ആദ്യമായി വിരുന്നെത്തിയ തോട്ടക്കാരന്‍ തിനക്കുരുവിയെ ഭാരതപ്പുഴ- പൊന്നാനി തീരത്തുനിന്നും കണ്ടെത്തിയത്.സ്പാനിഷ് സ്പാരോ ഭാരതപ്പുഴയോരത്തുണ്ടെന്നറിഞ്ഞ് കണ്ണൂരില്‍നിന്നെത്തിയ പക്ഷിനിരീക്ഷകരായ ഡോ. ജയന്‍ തോമസ്, അശ്വിന്‍ ജനാര്‍ദനന്‍ എന്നിവരാണ് ഈ പക്ഷിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പിന്നീട് പക്ഷിനിരീക്ഷക കൂട്ടായ്മയിലെ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടത്തി സ്ഥിരീകരിക്കുകയും ചെയ്തു. പുറത്തൂര്‍ — പൊന്നാനി പുഴയുടെ സംഗമവും ഇവിടെയാണ്. നമ്മുടെ നാട്ടിലെ അങ്ങാടിക്കുരുവി വിഭാഗത്തില്‍പെട്ട ഈ പക്ഷിയെ തിരിച്ചറിയുന്നത് കഴുത്തിലെ കറുത്ത നിറം, മാറില്‍ കാണപ്പെടുന്ന വലിയ കറുത്ത വരകള്‍, തലയിലെ കിരീടംപോലെ തോന്നിക്കുന്ന തവിട്ടു നിറം എന്നിവ നോക്കിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും, നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസ്

ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും. നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുത…