സ്ത്രീകള്‍മാത്രമുള്ള വീടുകള്‍ കണ്ടുവെയ്‌ക്കും; പിന്നീട് കുളിമുറി ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് മൊബൈലില്‍ പകര്‍ത്തും; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം : വഴിക്കടവില്‍ ഒളിഞ്ഞിരുന്ന് കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന ആള്‍ അറസ്റ്റില്‍. മാമങ്കര സ്വദേശി സെയ്ഫുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ വഴിക്കടവ് പോലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ എത്തിയായിരുന്നു ഇയാള്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. പുരുഷന്മാരില്ലാത്ത വീടുകള്‍ കണ്ടുവെച്ച് ആരും കാണാതെ എത്തി ഒളിഞ്ഞിരുന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ഇയാളുടെ രീതി. കുളക്കടവിലും മറ്റുമെത്തി സ്ത്രീകള്‍ കുളിക്കുന്നത് ഇയാള്‍ ഒളിഞ്ഞു നോക്കുക പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദ പരിശോധനയ്ക്കായി ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. വഴിക്കടവ് ഇന്‍സ്പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…