ദിവസം മുഴുവന്‍ ചര്‍മ്മത്തിന് കുളിര്‍മയും ഉണര്‍വും പ്രദാനം നല്കുന്ന, പുതിയ ചര്‍മ സംരക്ഷണ ഉല്പന്ന ശ്രേണി, ഒലേ ഇന്ത്യ, വിപണയില്‍ അവതരിപ്പിച്ചു. റീജനറിസ്റ്റ് കൊളാജെന്‍ പെപ്പ്റൈഡ് 24 എന്ന, പുതിയ ഉല്പന്നം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്.ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഏജിംഗ് ഘടകമാണ് പ്രധാന പ്രത്യേകത. മോയ്സ്ചുറൈസറും സെറവും നല്കുന്ന, കൊളാജെന്‍ , ചര്‍മ്മത്തിന്റെ പ്രതിരോധനശേഷി വര്‍ധിപ്പിക്കുന്നു. പ്രായംമൂലം ത്വക്ക് ചുക്കി ചുളിയുന്നത് തടയുകയും ചെയ്യും.അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ഇത് ചര്‍മത്തിന് പ്രതിരോധ കവചം തീര്‍ക്കുന്നു. കൊളാജെന്‍ പെപ്റ്റൈഡ്, ചര്‍മത്തിന് ആവശ്യമായ പോഷണം ലഭ്യമാക്കുന്നുണ്ട്. പ്രകൃതിദത്ത കൊളാജെന്‍പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും.കൊളാജെന്‍ പെപ്റ്റൈഡ് ത്വക്കിന് സ്വാഭാവിക ദൃഡത ഉറപ്പാക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന, നിയാസിനാമൈഡ് (വൈറ്റമിന്‍ ബി) ചര്‍മത്തിന് ദിനം മുഴുവന്‍ നീണ്ടുനില്ക്കുന്ന കുളിര്‍മയും നവോന്മേഷവുമാണ് നല്കുക. ഗ്ലിസറിനാകട്ടെ ചര്‍മ്മത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.സ്ത്രീകളുടെ മാറുന്ന ജീവിതശൈലിക്കനുസരിച്ച്, ശരിയായ ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഒലേ ഇന്ത്യ സ്‌കിന്‍ ആന്‍ഡ് പേഴ്സണല്‍ കെയര്‍ വൈസ് പ്രസിഡന്റ് രോഹിണി വെങ്കിടേശ്വരന്‍ പറഞ്ഞു.പാരബെന്‍സ്, ഫ്താലേറ്റുകള്‍, കൃത്രിമഡൈകള്‍, മിനറല്‍ ഓയില്‍ തുടങ്ങിയ ദോഷകരമായ ചേരുവകള്‍ ഒന്നും ഇതില്‍ ഇല്ല. ചര്‍മ്മത്തിലെ ജലാശംശം 24 മണിക്കൂറും നിലനിര്‍ത്തുന്നു എന്ന പ്രത്യേകതയും പുതിയ ഉല്പന്നത്തിനുണ്ട്. ക്രീം, സെറം എന്നിവയുടെ വില 1999 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…