
തിരുവനന്തപുരം: ആക്രി ഗോഡൗണിലുണ്ടായ തീ വ്യാപിക്കുന്നു. കടയുടെ സമീപം നിന്ന നിരവധി തെങ്ങുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കൂടാതെ വീടുകളിലേക്കും കടയിലേക്കും തീ പടരുകയാണ്. ഫയര്‍ഫോഴ്സിന്റെ ആറ് യൂണിറ്റ് ഇവിടെയെത്തിയിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് സഹകരിക്കുന്നുണ്ട്. അതിശക്തമായ കാറ്റാണ് തീപടരാന് കാരണം. ഈ ഭാഗത്ത് 50ഓളം വീടുകളുണ്ടെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം. അടുത്തടുത്താണ് ഈ വീടുകളുള്ളത്. അതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടാന്‍ സാധ്യത കൂടുതലാണ്. ഉന്നത ഉദ്യോഗസ്ഥരും ഉടന്‍ ഇവിടേക്ക് എത്തുമെന്നാണ് സൂചന. വളരെ അപകടകരമായ സാഹചര്യമാണ് ഇവിടെയുള്ളത്. ഉടന്‍ തന്നെ തീ അണച്ചില്ലെങ്കില്‍ വലിയ ദുരന്തം നടക്കുമെന്ന് ഉറപ്പാണ്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…










