കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ക്കു​ന്നു, എ​ൻ95 മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം: ആ​രോ​ഗ്യ​മ​ന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ ആദ്യം തന്നെ അതി തീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ ഘട്ടം അതിപ്രധാനമാണ്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും കൂടുകയാണ്. ആശുപത്രി സൗകര്യങ്ങള്‍ സജ്ജമാണ്. ഓക്‌സിജന്‍ ജനറേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. രോഗം വ്യാപകമായി പടരാതിരിക്കാന്‍ എന്‍95 മാസ്‌കോ ഡബിള്‍ മാസ്‌കോ ജനങ്ങള്‍ ഉപയോഗിക്കണം. ക്ലസ്റ്റര്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധവേണം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…