കേരള അതിര്‍ത്തിയിലേക്ക് കഞ്ചാവ് കെട്ടുകളുമായി എത്തുന്നത് കഴുതകള്‍; കഴുതകളെ കണ്ടെത്തി കഞ്ചാവ് പിടിച്ചാലും കാര്യമില്ല; സ്പെഷ്യല്‍ ഡ്രൈവിന്റെ വിവരങ്ങള്‍ ചോര്‍ത്തി കഞ്ചാവ് മാഫിയ

തൊടുപുഴ: അതിര്‍ത്തി വനമേഖലകളില്‍ കഞ്ചാവ് കടത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ സ്‌പെഷല്‍ ഡ്രൈവിന്റെ വിവരങ്ങള്‍ കഞ്ചാവ് മാഫിയ ചോര്‍ത്തി.
കഞ്ചാവ് കടത്തുന്ന സംഘത്തെ പിടിക്കാന്‍ പോലീസ് സജ്ജമായിരുന്നു. എന്നാല്‍ പരിശോധന നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ പോലീസ് ലക്ഷ്യമിട്ട കേന്ദ്രങ്ങള്‍ സംഘം മനസിലാക്കുകയും സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. കമ്ബംമെട്ട് മുതല്‍ ബോഡിമെട്ട് വരെയുള്ള വനപാതകളിലൂടെ തലച്ചുമടായി കഞ്ചാവ് കടത്തുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചത്.പൊലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ് മാഫിയ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ഷാഡോ പൊലീസിന്റെ വിവരങ്ങളും മാഫിയ സംഘത്തിന്റെ പക്കലുണ്ട്. പുതിയതായി പൊലീസ് സ്റ്റേഷനില്‍ ചുമതലയേല്‍ക്കുന്ന എസ്ഐമാര്‍, എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങളും ചിത്രങ്ങളടക്കം മാഫിയ സംഘങ്ങളുടെ പക്കലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.കഞ്ചാവ് കടത്താന്‍ കഴുതയും തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നു കഞ്ചാവ് കെട്ടുകള്‍ കഴുതപ്പുറത്ത് കെട്ടിവച്ചു കേരള അതിര്‍ത്തിയിലേക്കു വിടും. അതിര്‍ത്തി വനമേഖലയില്‍ കാത്ത് നില്‍ക്കുന്ന മാഫിയ സംഘം കഞ്ചാവ് കഴുതപ്പുറത്തു നിന്നു ശേഖരിക്കും. കഞ്ചാവുമായി എത്തുന്ന കഴുതകളെ കണ്ടെത്തിയാലും കഞ്ചാവ് പിടിച്ചെടുക്കാമെന്നല്ലാതെ വേറെ കാര്യമില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള റേഷനരിയും ഈ മാര്‍ഗത്തില്‍ എത്തിക്കുന്നുണ്ട്. ഇതോടൊപ്പമാണ് കഞ്ചാവും എത്തുന്നതെന്നാണ് ആക്ഷേപം.കഴുതപ്പുറത്ത് കഞ്ചാവ് കയറ്റിയ ശേഷം കഴുതകളുടെ പിന്നാലെ ഒരു നിരീക്ഷകനും സംഘത്തിനുണ്ട്. തല്‍സമയ വിവരങ്ങള്‍ കൈമാറാനും കഴുതയ്ക്കു വഴി തെറ്റാതിരിക്കാനുമാണിത്. ഒരു കാലത്ത് കഴുതകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയിരുന്നെങ്കിലും പരിശോധന ശക്തമാക്കിയതോടെ നിലച്ചിരുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ സമാന്തര പാതകളിലൂടെയാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്.ചെക് പോസ്റ്റുകള്‍ ഉപേക്ഷിച്ച് സമാന്തര പാതകള്‍ കഞ്ചാവ് കടത്തു മാഫിയ തുറന്നതോടെ എക്‌സൈസും വെട്ടിലായി. കമ്ബംമെട്ട്, ബോഡിമെട്ട് ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമായതോടെയാണ് കഞ്ചാവ് ലോബി വനാന്തര പാതകളില്‍ പിടിമുറുക്കിയത്. കഞ്ചാവ് കടത്ത് വ്യാപകമായതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തേവാരംമെട്ട് വഴിയും കഞ്ചാവ് കടത്തുകാരുടെ പ്രധാന പാതയാണ്.അരയില്‍ ഒളിപ്പിച്ചിട്ടും കാര്യമില്ല; നീലി പൊക്കും കുമളി ന്മ ഗൃഹനാഥന്‍ അരയില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവും പെട്രോള്‍ പമ്ബിലെ ജീവനക്കാരന്‍ കൈവശം വച്ചിരുന്ന കഞ്ചാവും പൊലീസ് നായ പൊക്കി. പൊലീസിന്റെ കീഴിലുള്ള ഡോഗ് സ്‌ക്വാഡിലെ ബ്രൂസ് എന്നു വിളിക്കുന്ന നീലിയാണ് കുമളി റോസാപ്പൂക്കണ്ടം സ്വദേശി മുരുകേശന്റെ അരയില്‍ നിന്ന് 25 ഗ്രാമും കരിങ്കുന്നത്ത് പമ്ബിലെ ജീവനക്കാരനില്‍ നിന്ന് 80 ഗ്രാമും കഞ്ചാവും കണ്ടെത്തിയത്. മുരുകേശന്റെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനയുണ്ടെന്നു സൂചന ലഭിച്ചതോടെയാണ് ഇടുക്കിയില്‍ നിന്ന് സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഞ്ജിത് മോഹന്‍, എബിന്‍ എന്നിവര്‍ നീലിയുമായി പരിശോധനയ്ക്ക് എത്തിയത്.കുമളി സ്റ്റേഷനിലെ പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. പൊലീസ് സംഘം വീടിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ശുചിമുറിയിലേക്ക് കയറിയിരുന്നു. കൈവശമുണ്ടായിരുന്ന കഞ്ചാവ് ഇവര്‍ ശുചിമുറിയിലെ ക്ലോസറ്റ് വഴി കളഞ്ഞിരിക്കാമെന്നാണ് പൊലീസ് നിഗമനം.പരിശോധന കഴിഞ്ഞ് പുറത്തേക്കിക്കിറങ്ങിയ പൊലീസ് സംഘത്തിന് മുരുകേശന്റെ സംസാരത്തില്‍ സംശയം തോന്നിയതോടെയാണ് ഇയാളുടെ ദേഹ പരിശോധനയ്ക്കു നീലിയെ നിയോഗിച്ചത്. ഇതോടെയാണ് അരയില്‍ സൂക്ഷിച്ചിരുന്ന 25 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കരിങ്കുന്നത്തെ പരിശോധനയ്ക്ക് സിപിഒമാരായ ജെറി ജോര്‍ജ്, രഞ്ജിത് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…