യുക്രൈനില്‍ കീവ് ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ്. കീവിലെ തുടര്‍ ആക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ബങ്കറുകളിലേക്ക് പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.അതേസമയം, യുക്രൈനിലെ ആക്രമണങ്ങളഇല്‍ 752 സാധാരണക്കാര്‍ക്ക് പരുക്കേറ്റെന്ന് യുഎന്‍ മനുഷ്യാകാശ വിഭാഗം അറിയിച്ചു. യുദ്ധത്തില്‍ ഇതുവരെ 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന് പ്രസിഡന്റ് അറിയിച്ചു. കീവിന്റെ ചെറുത്ത് നില്‍പ്പ് റഷ്യന്‍ പദ്ധതികള്‍ തകിടംമറിച്ചെന്ന് വല്‍ദിമിര്‍ സെലന്‍സ്കി അറിയിച്ചു.അതിനിടെ, യുക്രൈന്- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യന്‍ പ്രതിനിധി സംഘത്തലവന് വ്ളാദിമിര്‍ മെഡിന്‍സ്കി അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് ചര്‍ച്ചയ്ക്കൊരുങ്ങുമ്പോള്‍ യുക്രൈന് വ്യക്തമാക്കുന്നത്. സൈനിക പിന്മാറ്റമാണ് യുക്രൈന് ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












