കൊച്ചി: കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി വില്‍ക്കുന്ന അച്ഛനും മകനും പിടിയില്‍. ആലുവ കൊടികുത്തുമലയില്‍ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രായപൂര്‍ത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്റെ മോഷണം. രാവിലെ മേയാന്‍ വിടുന്ന കന്നുകാലികളില്‍ പലതും മടങ്ങിയെത്തിയിരുന്നില്ല. അന്വേഷിച്ച് മടുത്ത നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം പുറത്ത് വരുന്നത്.ആലുവ കൊടികുത്തുമലയില്‍ ഇറച്ചിക്കട നടത്തുകയാണ് അറസ്റ്റിലായ ഷെമീര്‍. പകല്‍ ഓട്ടോറിക്ഷയില്‍ കറങ്ങി മോഷ്ടിക്കേണ്ട ഉരുവിനെ കണ്ടുവയ്ക്കും. തുടര്‍ന്ന് രാത്രി മകനുമൊത്ത് എത്തി കാലികളെ പാസഞ്ചര്‍ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകും. നേരെ അറവുശാലയിലെത്തിച്ച് നേരം പുലരുമ്‌ബോഴേക്കും അറുത്ത് ഇറച്ചിയാക്കി വില്‍പ്പന തുടങ്ങും. സിസിടിവി ക്യാമറകള്‍ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. പ്രതി മോഷ്ടിച്ച എട്ട് കന്നുകാലികളില്‍ ആറെണ്ണത്തെ അറുത്തതായും രണ്ടെണ്ണത്തെ വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തി.
‘
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












