ലണ്ടന്‍: ഇന്ത്യക്കെതിരായ പരമ്ബര കൈവിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും ഇംഗ്ലണ്ടിന് തോല്‍വി.ബെന്‍സ്റ്റോക്കിന്റെ അവസാന ഏകദിന മത്സരമായിരുന്നുവെങ്കിലും 62 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 333 എന്ന കൂറ്റന്‍ സ്‌കോര്‍. മറുപടി ബാറ്റിങില്‍ 46.5 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ട്.
സെഞ്ച്വറി നേടിയ വാന്‍ഡര്‍ ദസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി. 117 പന്തില്‍ നിന്ന് 133 റണ്‍സാണ് ദസന്‍ നേടിയത്. എയ്ഡന്‍ മര്‍ക്രാം (77), ജന്നെമാന്‍ മാലന്‍(57)റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ജോണി ബെയ്ര്‌സ്റ്റോ, ജോ റൂട്ട് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ടിന് ലക്ഷ്യത്തിലെത്താനായില്ല. ബെയ്ര്‌സ്റ്റോ (63), റൂട്ട് (86)ഉം റണ്‍സെടുത്താണ് പുറത്തായത്. ജേസണ്‍ റോയ് 43 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് വന്നവര്‍ക്കാര്‍ക്കും മികച്ച സ്‌കോറിലെത്താനായില്ല. ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ വെറും 12 റണ്ണില്‍ മടങ്ങി.ആന്റിച്ച് നോര്‍ക്യ നാല് വിക്കറ്റ് വീഴ്ത്തി. അവസാന ഏകദിന ഇന്നിംഗ്സിലും ബെന്‍ സ്റ്റോക്സിന് തിളങ്ങാനായില്ല. അഞ്ച് റണ്‍സ് മാത്രമെ ബെന്‍സ്റ്റോക്കിന് നേടാനായുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ലിവിംഗ്സ്റ്റണ്‍ രണ്ടും മുഈന്‍ അലിയും സാം കറനും ബ്രൈഡ ന്‍ കാര്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സര പരമ്ബരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. റാസി വാന്‍ഡര്‍ ദസ്സനാണ് കളിയിലെ താരം.11 പന്തുകളുടെ ആയുസെ ബെന്‍സ്റ്റോക്കിനുണ്ടായിരുന്നുള്ളൂ. ബൗണ്ടറിയൊന്നും നേടാനായില്ല. എയ്ഡന്‍ മര്‍ക്രാം ആണ് സ്റ്റോക്‌സിനെ പുറത്താക്കിയത്. പവലിയനിലേക്ക് മടങ്ങിയ സ്റ്റോക്‌സിനെ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരം അറിയിച്ചു. നേരത്തെ മത്സരത്തിന്റെ തുടക്കത്തിലും സ്റ്റോക്‌സിന് താരങ്ങളും ആരാധകരും ആദരം അര്‍പ്പിച്ചിരുന്നു. ബെന്‍സ്റ്റോക്കിന്റെ സേവനം ഇനി ടി20, ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാകും.ഇംഗ്ലണ്ട് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളാണ് താരത്തെ ഏകദിനത്തില്‍ നിന്നും വിരമിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്നാണ് പറയപ്പെടുന്നത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












