ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍ ഋതുരാജ് ഗയ്കവാദിനെ ധവാനൊപ്പം ഓപ്പണറാക്കണം എന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍.ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഋതുരാജ് ഗയ്കവാദ് യോഗ്യനാണ് എന്നാണ് വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചത്.വിന്‍ഡിസിന് എതിരായ പരമ്ബരയോടെ ഋതുരാജ് ഗയ്കവാദിന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനാവണം. ശിഖര്‍ ധവാനൊപ്പം ഓപ്പണറാക്കുകയും വേണം. വിജയ് ഹസാരെ ട്രോഫിയില്‍ 5 ഇന്നിങ്സില്‍ നിന്ന് നാല് സെഞ്ചുറിയാണ് ഋതുരാജ് നേടിയത്. ടീമിലെ സ്ഥാനം ഋതുരാജ് അര്‍ഹിക്കുന്നു. പിന്നെ ഇടംകൈ വലംകൈ കോമ്‌ബോയും ആവും, വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഋതുരാജ് ഗയ്കവാദിനെ കൂടാതെ വിന്‍ഡിസിനെതിരായ ഏകദിന ടീമില്‍ ഓപ്പണിങ് സ്ലോട്ടിലേക്ക് പരിഗണിക്കപ്പെടുന്നവര്‍. പരിക്കിനെ തുടര്‍ന്ന് ഋതുരാജിന് അയര്‍ലന്‍ഡിന് എതിരായ ട്വന്റി20യില്‍ കളിക്കാനായിരുന്നില്ല.64 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 3284 റണ്‍സ് ആണ് ഋതുരാജ് ഗയ്കവാദിന്റെ അക്കൗണ്ടിലുള്ളത്. ബാറ്റിങ് ശരാശരി 54.73. സ്ട്രൈക്ക്റേറ്റ് 100.09. 2021ലെ വിജയ് ഹസാരെ ട്രോഫിയിലാണ് അഞ്ച് ഇന്നിങ്സില്‍ നിന്ന് ഋതുരാജ് 4 സെഞ്ചുറി നേടിയത്. 603 റണ്‍സ് ആണ് വിജയ് ഹസാരെയില്‍ നിന്ന് ആ സീസണില്‍ ഋതുരാജ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…