പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ :വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 3 റണ്‍സ് വിജയം.സ്‌കോര്‍ : ഇന്ത്യ 308/7 (50) , വെസ്റ്റിന്‍ഡീസ് 305/6 (50)ക്യാപ്റ്റന്‍ ധവാന്‍ 99 പന്തില്‍ 97 റണ്ണടിച്ചപ്പോള്‍ ഗില്‍ (53 പന്തില്‍ 64) പിന്തുണ നല്‍കി. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇരുവരും 119 റണ്‍ ചേര്‍ത്തു. ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ് (57 പന്തില്‍ 54) മധ്യനിരയില്‍ തിളങ്ങാനായുള്ളു. വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ച സഞ്ജു സാംസണ്‍ (18 പന്തില്‍ 12) മങ്ങി.ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ധവാന്‍–ഗില്‍ സഖ്യം ഇന്ത്യക്കായി അനായാസം ബാറ്റ് വീശി. ഇടവേളയ്ക്കുശേഷം ഏകദിന നിരയില്‍ തിരിച്ചെത്തിയ ഗില്ലായിരുന്നു കൂടുതല്‍ ആക്രമണകാരി. രണ്ട് സിക്‌സറും ആറ് ഫോറും പായിച്ചു. സെഞ്ചുറിക്ക് മൂന്ന് റണ്ണകലെ മടങ്ങിയ ധവാന്റെ ഇന്നിങ്‌സില്‍ മൂന്ന് സിക്‌സറും 10 ബൗണ്ടറിയും ഉള്‍പ്പെട്ടു. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് നിലയുറപ്പിക്കാനായില്ല. ഒരു സിക്‌സര്‍ നേടി. റൊമാരിയോ ഷെപ്പേര്‍ഡിനുമുമ്ബില്‍ കുരുങ്ങുകയായിരുന്നു. ദീപക് ഹൂഡ 27ഉം അക്‌സര്‍ പട്ടേല്‍ 21ഉം റണ്ണെടുത്തു. സൂര്യകുമാര്‍ യാദവ് 13ന് പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…