കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ക്രിക്കറ്റ് കലാശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് തോറ്റ് വെള്ളി കൊണ്ട് സംതൃപതരാകേണ്ടിവന്നു ഇന്ത്യന്‍ ടീമിന്.65റണ്‍സ് നേടിയ ഹര്‍മീത് കൗര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിനെ വിജയതീരത്തെത്തിക്കാന്‍ കഴിഞ്ഞില്ല. 162 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 152 റണ്‍സ് നേടിയപ്പോഴേക്കും ഓള്‍ഔട്ടായി.ഫൈനലില്‍ തോറ്റെങ്കിലും വെള്ളി നേട്ടത്തിന് ടീമിനെ പ്രശംസിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ‘ചവറ്’ ബാറ്റിംഗ് പ്രകടനം എന്നുപറഞ്ഞ് ടീമിന്റെ പ്രകടനത്തെ വിമര്‍ശിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ‘ഇന്ത്യന്‍ ടീമിന്റെ ചവറ് ബാറ്റിംഗ്. സാമാന്യബുദ്ധി ഇല്ല. വിജയിക്കേണ്ട കളി താലത്തില്‍ നല്‍കി,’ അസ്ഹറുദ്ദീന്‍ ട്വീറ്റ് ചെയ്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ സ്മൃതി മന്ഥാനയേയും ഷെഫാലി ഷായെയും നഷ്ടപ്പെട്ടത് തിരിച്ചടിയായി. എന്നാല്‍ പിന്നീട് വന്ന ഹര്‍മര്‍പ്രീത് കൗര്‍ (62) ജെര്‍മിയ റോഡ്രി?ഗസുമായി (33) ചേര്‍ന്ന് മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 96 റണ്‍സാണ് നേടിയത്. എന്നാല്‍ നിര്‍ണായക സമയത്ത് ഇരുവരും പുറത്തായതാണ് വീണ്ടും തിരിച്ചടിയായി. 8 വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 34 പന്തില്‍ 44 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍നിന്ന് ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












