ന്യുഡല്‍ഹി: ഓപറേഷന്‍ ഒക്ടോപസ് എന്ന പേരില്‍ രാജ്യവ്യാപകമായി രണ്ടുവട്ടം നടത്തിയ റെയ്ഡിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം ക്രമസമാധാനവും സാമുദായിക സൗഹാര്‍ദ്ദവും തകര്‍ക്കുന്നതാണ്.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 1967ലെ യുഎപിഎ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്ബസ് ഫ്രണ്ട്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമണ്‍സ് ഫ്രണ്ട്., ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേന്‍- കേരള എന്നീ അനുബന്ധന സംഘടനകളും നിാേധിച്ചു. അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയ്ക്ക് നിരോധനമില്ല.പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും മുന്‍പ് നിരോധിച്ച സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ജമാത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐഎസ്ഐഎസ്) എന്നിവയുമായി ബന്ധമുണ്ടെന്നും ഇവര്‍ പല ക്രിമിനല്‍, ഭീകര പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നവരാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സംഘടനയിലെ പല അംഗങ്ങളും വിദേശ ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ചു.ഒരു പ്രത്യേക വിഭാഗത്തില്‍ മത മൗലികവാദം വളര്‍ത്തുന്ന രഹസ്യ അജണ്ടയും പോപ്പുലര്‍ ഫ്രണ്ടിനുണ്ട്. രാജ്യത്തെ ഭരണഘടനാ അധികാര കേന്ദ്രങ്ങളോട് സംഘടനയ്ക്ക് അവമതിപ്പാണ്. സംഘടനയുടെ പ്രവര്‍ത്തനത്തിന് വിദേശത്തുനിന്ന് ഫണ്ടും ആശയപരമായ പിന്തുണയും ലഭിക്കുന്നു. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഹാനികരമാണ്. നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും അഭിമന്യൂ, സഞ്ജിത് എന്നിവരുടെത് പോലെ ക്രൂരമായ കൊലപാതകങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും സംഘടനയിലെ അംഗങ്ങള്‍ നടത്തിയിട്ടുണ്ട്. കോളജ് അധ്യാപകന്റെ കൈവെട്ടുന്നത് അടക്കമുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായിരുന്നു ഈ നടപടിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു.കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. നിരോധിച്ച സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
സെപ്തംബര്‍ 22നും 27നും രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ നടന്ന വ്യാപക റെയ്ഡില്‍ 350 ഓളം പേര്‍ അറസ്റ്റിലായിരുന്നു. റെയ്ഡില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടത്തിയ ഹര്‍ത്താലില്‍ അഴിച്ചുവിട്ട അക്രമങ്ങളുമായി ബന്ധപ്പെട്ട് 1800ലേറെ പേരാണ് അറസ്റ്റിലായിരിക്കുന്നത്. നിരവധി പേര്‍ കരുതല്‍ തടങ്കലിലാണ്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












