തിരുവനന്തപുരം സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി എല്‍ ഷിബുവിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 167 മയക്കുമരുന്ന് ഗുളികകളും 0.23 ഗ്രാം MDMA യും കഞ്ചാവും പിടികൂടി.മുന്‍ പോക്‌സോ കേസ് പ്രതി ഉള്‍പ്പെടെ അറസ്റ്റിലായി.കാരയ്ക്കാമണ്ഡപത്തിനു സമീപം മേലാംകോട് റോഡില്‍ സമാധി ക്ഷേത്രത്തിനു അടുത്ത് മയക്കുമരുന്ന് ഗുളികകള്‍ വില്പന നടത്തി വന്ന നടുവത്തുവിള സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന 19 വയസ്സുള്ള അതുല്‍ എസ് കുമാര്‍. കോളിയൂര്‍ ചാണക്കര സ്വദേശി 25 വയസ്സുള്ള അനീഷ് എന്നിവരെ 42 ഗുളികയുമായി അറസ്റ്റ് ചെയ്തു. പരിസരവാസികള്‍ക്ക് വലിയ രീതിയിലുള്ള ശല്യം ഉണ്ടാക്കിക്കൊണ്ടിരുന്ന സംഘമായിരുന്നു ഇവര്‍. അതുല്‍ എന്ന യുവാവിന്റെ വീട്ടില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരും വില്പന നടത്തുന്നവരും ഒത്തുകൂടി രാത്രികാലങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വന്നിരുന്നു. അതുല്‍ വാഹന മോഷണ കേസിലെ പ്രതി കൂടിയാണ്.മുട്ടട ചാത്തിയോട് റോഡില്‍ രാത്രികാല വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍ പെട്ട 125 ഗുളികകളും 0.23g MDMA യും കഞ്ചാവും പിടിച്ചെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറായ മണ്ണന്തല കുളപ്പറക്കോണം സ്വദേശി 24 വയസ്സുള്ള അരവിന്ദ്, ഇടവക്കോട് സ്വദേശി 26 വയസ്സുള്ള ജിത്ത് ജി എസ്, മുട്ടട കുശവര്‍ക്കല്‍ ദീപം വീട്ടില്‍ ഫെയ്ത് നിസ്സി മകള്‍ 23 വയസ്സുള്ള റാഫ എന്നിവരെ അറസ്റ്റ് ചെയ്തു.പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ നിന്നും O.P ടിക്കറ്റ് എടുത്ത് ഡോക്ടറുടെ വ്യാജ സീല്‍ പതിച്ച കുറിപ്പടിയോടെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു മയക്കുമരുന്ന് ഗുളികകള്‍ വാങ്ങി കച്ചവടം നടത്തി വന്ന സംഘത്തിലെ പ്രധാനികളാണിവര്‍. വ്യാജ സീലും, പേരൂര്‍ക്കട ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ ഒ.പി ടിക്കറ്റും ഇവരില്‍ നിന്നും പിടിച്ചെടുത്തു. അറസ്റ്റിലായ റാഫ എന്ന യുവതിയാണ് ഇവരുടെ പ്രധാന ബുദ്ധികേന്ദ്രം.ഈ കേസിലെ മൂന്നാം പ്രതിയായ അരവിന്ദ് പോക്‌സോ കേസില്‍ ജയിലില്‍ ആയിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം മയക്കുമരുന്ന് വില്പന തുടങ്ങിയതായി മനസ്സിലാക്കി സ്പെഷ്യല്‍ സ്‌ക്വാഡ് ഷാഡോ അംഗങ്ങള്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടൊപ്പം പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍. എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍.പി.എസ്, സുരേഷ് ബാബു, ആരോമല്‍ രാജന്‍, രതീഷ്, പ്രബോധ്, അക്ഷയ് സുരേഷ്, WCEO മഞ്ജു എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…