ഇന്ത്യയും അമേരിക്കയും വിഭജിക്കാനാവാത്ത വിധം വലിയ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുരാജ്യങ്ങളുടെ പൗരന്മാരും പരസ്പരം ബാധ്യതയുള്ളവരാണ്. പ്രയാസഘട്ടത്തില്‍ പരസ്പരം ആശ്വസിപ്പിക്കുന്നതിനും സഹായിക്കുന്നതിനും തയാറാണെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് ഭരണകാലത്തു പണിതുയര്‍ത്തിയ മച്ചുച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് ഒരാഴ്ച മുന്‍പാണു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഒക്ടോബര്‍ 31നു രാജ്യത്തെ നടുക്കി തൂക്കു പാലം തകര്‍ന്നു വീഴുകയായിരുന്നു.
141 പേര്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന് നഷ്ടമായത്. 170 ല്‍ പരം ജനങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു.ലോക രാഷ്ട്ര തലവന്മാര്, റഷ്യന്‍ പ്രസിഡന്റ്, ചൈന പ്രസിഡന്റ് എന്നിവര്‍ ഇന്ത്യന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അനുശോചന സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…















