തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് കൂടിയുള്ള മറുപടിയെന്നോണമാണ് ഇന്ന് ഗവര്‍ണറുടെ പ്രതികരണം.ഗവര്‍ണര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ അത് തെളിയിക്കേണ്ട ബാധ്യത കൂടി മുഖ്യമന്ത്രിക്കുണ്ട്. മാദ്ധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഗവര്‍ണറോട് ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേര്‍ക്ക് മാദ്ധ്യമങ്ങള്‍ കാണിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.മുഖ്യമന്ത്രിയും ഇടതുമുന്നണിയും പറയുന്നത് ആര്‍എസ്എസിന്റെ ആളുകളെ യൂണിവേഴ്സിറ്റികളിലേക്ക് കൊണ്ടുവരാനാണ് ഞാന്‍ അവരെ എതിര്‍ക്കുന്നത് എന്നാണ്. എന്നാല്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്. ആര്എസ്എസുകാരനെയെന്നല്ല ഏതുവിഭാഗത്തില് നിന്നുള്ള ഒരാളെയെങ്കിലും എന്റെ അധികാരം ഉപയോഗിച്ച് ഞാന്‍ നിയമിച്ചുവെന്ന് തെളിയിച്ചാല്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കാന്‍ തയ്യാറാണ്.അതല്ലായെങ്കില്‍ സ്വന്തംപദവികള് രാജിവയ്ക്കാന്‍ അവര്‍ തയ്യാറാകുമോ?ഗവര്‍ണര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ അത് തെളിയിക്കേണ്ട ബാധ്യത കൂടി മുഖ്യമന്ത്രിക്കുണ്ട്. മാദ്ധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഗവര്‍ണറോട് ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേര്‍ക്ക് മാദ്ധ്യമങ്ങള്‍ കാണിക്കുന്നില്ല. വിസിമാര്‍ക്കെതിരെ എടുത്ത നടപടി ചോദ്യം ചെയ്തുകൊണ്ട് അവര്‍ ഹൈക്കോടതിയെ സമീപിച്ചല്ലോ? എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കില്‍ കോടതി നടപടി എടുക്കില്ലായിരുന്നോ? കാരണം കാണിക്കല്‍ നോട്ടീസിന് വീസിമാര്‍ ഇതുവരെ എനിക്ക് മറുപടി തന്നിട്ടില്ല. മുന്നോട്ടുള്ള നടപടി എന്താണെന്ന് ഞാന്‍ തീരുമാനിച്ചിട്ടുമില്ല.സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തിയത്. കള്ളക്കടത്തിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. അത്തരക്കാര്‍ക്കെതിരെ ഗവര്‍ണര്‍ എന്ന നിലയില്‍ ഇടപെടുക തന്നെ ചെയ്യും. കേരളം സംസാരിക്കുന്നത് തന്നെ ഒരു സ്ത്രീ എഴുതിയ പുസ്തകത്തെ കുറിച്ചാണെന്ന് സ്വപ്ന സുരേഷിന്റെ ആത്മകഥ പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. അതിലെ കഥാപാത്രങ്ങളെല്ലാം തന്നെ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും അടുത്ത ബന്ധമുള്ളവരായിരുന്നു. തന്റെ ഉത്തരവാദിത്തമെന്നത് രാജ്യത്തെ നിയമസംവിധാനത്തെ ഉയര്ത്തിപിടിക്കലാണെന്നും, അല്ലാതെ ഭരണാധികാരിയുടെ നിയമം ഉയര്ത്തിപ്പിടിക്കലല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്നവര് യൂണിവേഴ്സിറ്റികളില്‍ ആരെ നിയമിക്കണമെന്ന് നിര്‍ദേശം നല്കിയാല് അതില്‍ താന്‍ ഇടപെടും. കേരളത്തിലെ ജനങ്ങള്‍ തൊഴില്‍ അന്വേഷിച്ച് ലോകം മുഴുവന്‍ അലയുമ്ബോള്‍, ഇവിടെ മന്ത്രിമാര്‍ തങ്ങളുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഇഷ്ടം പോലെ നിയമനം നടത്തുകയാണ്. രണ്ട് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാല്‍ അവര്‍ക്ക് ജീവിതകാലം മുഴുവന്‍ പെന്ഷന് കിട്ടുകയാണ്. ഇതിനെ കൊള്ള എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് ഗവര്‍ണര്‍ ചോദിച്ചു.ധനമന്ത്രി ബാലഗോപാലിനെതിരെയും ഗവര്‍ണര്‍ വിമര്‍ശനം ആവര്‍ത്തിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രി പ്രാദേശികവാദം ആളിക്കത്തിക്കാന്‍ ശ്രമിച്ചാല്‍ അത് ദേശീയ ഐക്യത്തിന് നേരെയുള്ള വെല്ലുവിളിയല്ലേ? അക്കാര്യം കേരളത്തിലെ ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം മലയാളികള്‍ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നവരാണ്. അവരെ അപകടത്തിലാക്കുന്ന പരമാര്ശമാണിതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












