വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്.കോഴിക്കോട് വിജിലന്‍സ് കോടതിയാണ് വിധി പറയുക. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചത്.ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ട് ആണ് പിടിച്ചെടുത്തത് എന്നാണ് ഷാജിയുടെ വാദം. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എതിര്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സ് വാദം.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












