അങ്കമാലി :തദ്ദ്യേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തില്‍ സ്വയം സംരംഭകരായ സ്ത്രീകള്‍ക്ക് നിയമപരമായി അവകാശം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു.സംസ്ഥാന വനിത വിംഗ് കൗണ്‍സില്‍ യോഗം അങ്കമാലി വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന വനിത വിംഗ് വൈസ് പ്രസിഡന്റ് മായ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജേക്കബ്ബ് മുഖ്യ പ്രഭാഷണം നടത്തി.സുബൈദ നാസര്‍, ശ്രീജ ശിവദാസ്, സംസ്ഥാന ട്രഷറര്‍ എം.കെ.തോമസ്കുട്ടി, കെ.വി.അബ്ദുല്‍ ഹമീദ്, എസ്.ദേവരാജന്‍, സണ്ണി പൈമ്പിള്ളി, ബാബു കോട്ടയില്‍, അഡ്വ.എ.ജെ. റിയാസ് ,സി.എസ്.അജ്മല്‍ ,എന്‍.വി.പോളച്ചന്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍.ടി. ജോയി തുടങ്ങിയവര്‍ സംസാരിച്ചു. സരിജ കാസര്‍കോഡ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ശ്രീജ ശിവദാസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി സുബൈദ നാസര്‍ (പ്രസിഡന്റ്) ,ശ്രീജ ശിവദാസ് (ജനറല്‍ സെക്രട്ടറി), ജാസ്മിന് കുഞ്ഞ് മുഹമ്മദ് (ട്രഷറര്‍) എന്നിവരടങ്ങുന്ന ഭരണസമിതിയെ തിരഞ്ഞെടുത്തു
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












