ചാലക്കുടി: കോടതി ജങ്ഷനില്‍ അടിപാത നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നഗരത്തില്‍ ഉണ്ടാകാനിടയുള്ള ഗതാഗത കുരുക്കഴിക്കാന്‍ ട്രാംവെ റോഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് ബൈപാസ് നിര്‍മിക്കാന്‍ തീരുമാനം.ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ആരംഭിച്ച് ട്രാംവെ റോഡില്‍ കുളത്തിന് സമീപം എത്തുന്ന വിധത്തില്‍ 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുക. നിലവിലുള്ള റോഡ് വീതി കൂട്ടിയ ശേഷം ഉടമസ്ഥര്‍ സൗജന്യമായി വിട്ടുനല്‍കുന്ന സ്ഥലത്താണ് റോഡ് നിര്‍മിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. സ്ഥലമുടമകള്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.റോഡ് നിര്‍മിക്കുന്നതിനുള്ള സ്ഥലം ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വൈസ് ചെയര്‍ പേഴ്‌സന്‍ ആലീസ് ഷിബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് തോമസ്, സൂസമ്മ ആന്റണി, ദീപു ദിനേശ്, ജിജി ജോണ്‍സന്‍, സൂസി സുനില്‍, കൗണ്‍സിലര്‍മാരായ വി.ഒ. പൈലപ്പന്‍, ഷിബു വാലപ്പന്‍, നിത പോള്‍, പ്രീതി ബാബു, സ്ഥലമുടമകളായ വക്കച്ചന്‍ പുത്തന്‍ വീട്ടില്‍, മാര്‍ട്ടിന്‍ ഊക്കന്‍, വില്ലേജ് ഓഫിസര്‍ ജയാനന്ദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…