കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള പുതിയ രജിസ്‌ട്രേഷന്‍ നടപടികള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ആരംഭിച്ചു.കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ അവസാന രജിസ്‌ട്രേഷന്‍ 2020 സെപ്റ്റംബറിലാണ് നടന്നത്. എഞ്ചിനീയര്മാര്ക്ക് തൊഴില് ലൈസന്‌സ് അനുവദിക്കുന്നതിനായി കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സില് നിന്ന് നിന്ന് ലഭിക്കേണ്ട നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റിന്റെ വിഷയത്തില് ഉണ്ടായ പ്രതിസന്ധിയെ തുടര്ന്നാണ് എംബസിയുടെ ഇടപെടല്.നിലവില് ഇന്ത്യയില് നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള് എന്.ബി.എ അംഗീകാരമുള്ള സ്ഥാപനങ്ങളില് പഠിച്ചവരായിരിക്കണമെന്നതാണ് കുവൈറ്റിലെ നിബന്ധന. എന്നാല് ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്ക്കും എന്ബിഎ അക്രഡിറ്റേഷനില്ല. ഇതോടെയാണ് വര്ഷങ്ങളായി കുവൈറ്റില്‍ ജോലിചെയ്തിരുന്ന നൂറുക്കണക്കിന് മലയാളി എഞ്ചിനിയര്മാര്‍ ഉള്‌പ്പെടെയുള്ളവരുടെ അപേക്ഷകള് എന്ഒസി നല്കാതെ കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് തള്ളിയത്. റഫറന്‍സ് ആവശ്യങ്ങള്‍ക്ക് ആവശ്യമായ നിലവിലുള്ള ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്യുന്നതാണ് ഈ രജിസ്‌ട്രേഷന്‍ ഡ്രൈവ് ലക്ഷ്യമിടുന്നത്. എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെ കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു:https://forms.gle/vFJaUcjjwftrqCYE6 . രജിസ്‌ട്രേഷനുള്ള അവസാന തീയതി ഡിസംബര്‍ 22 ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…